ടെക്സ്റ്റ്-ടു-സ്പീച്ച് ആശയവിനിമയത്തിനായി എഐ മോഡലിനെ ആശ്രയിക്കുന്ന ഉപയോക്താവിനാണ് എഐ കമ്പനിയുടെ പിന്തുണ വലിയ ആശ്വാസമായത്.

കാൻസർ ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട വ്യക്തിക്ക് തന്റെ കമ്പനിയുടെ എഐ മോഡലിലേക്ക് ആജീവനാന്ത സൗജന്യ പ്രവേശനം നൽകിയ സർവം എഐ (Sarvam AI) സ്ഥാപകനും സിഇഒയുമായ പ്രത്യുഷ് കുമാറിന് ഓൺലൈനിൽ പ്രശംസ. ടെക്‌സ്റ്റ്-ടു-സ്പീച്ച് ആശയവിനിമയത്തിനായി എഐ മോഡലിനെ ആശ്രയിക്കുന്ന ഉപയോക്താവിനാണ് എഐ കമ്പനിയുടെ പിന്തുണ വലിയ ആശ്വാസമായത്.
കാൻസർ അതിജീവിച്ച വ്യക്തി സോഷ്യൽ മീഡിയയിൽ തന്റെ പ്രശ്‌നങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സഹായവുമായി സർവം എഐ സി.ഇ.ഒ രംഗത്തെത്തിയത്. കാൻസർ സംസാരശേഷി കവർന്നെടുത്ത തനിക്ക് ആശയവിനിമയം നടത്താൻ ആധുനിക എഐ മോഡലുകൾ സഹായിച്ചുവെങ്കിലും ഓരോ അക്ഷരത്തിനും പണം ഈടാക്കുന്ന രീതി (pay-per-character) ദൈനംദിന ആശയവിനിമയം പെട്ടെന്ന് ചെലവേറിയതാക്കി മാറ്റിയെന്ന് അദ്ദേഹം വെളിപ്പെടുത്തി
ഇന്ത്യയിൽ സംസാരശേഷിയില്ലാത്ത ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളുണ്ടെന്നും അവർക്ക് ടെക്സ്റ്റ്-ടു-സ്പീച്ച് എഐ ഒരു അനുഗ്രഹമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഭിന്നശേഷിക്കാർക്ക് താങ്ങാനാവുന്നതും പരിധിയില്ലാത്തതുമായ ഒരു പ്രതിമാസ സബ്സ്‌ക്രിപ്ഷൻ @SarvamAI-ക്ക് അവതരിപ്പിച്ചുകൂടേ എന്നും അദ്ദേഹം ആരാഞ്ഞു. ഇതോടെ സർവം എഐ സിഇഒ പ്രത്യുഷ് കുമാർ പ്രതികരണവുമായി രംഗത്തെത്തി.
ഇത്തരം ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണ് കമ്പനി എഐ മോഡൽ വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കമ്പനിയുടെ എഐ മോഡലുകളിലേക്കുള്ള ആജീവനാന്ത പ്രവേശനം അദ്ദേഹത്തിന് സൗജന്യമായി നൽകിയതായും പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി സർവം ഉപയോഗിക്കുന്ന മറ്റ് ഉപയോക്താക്കളും തങ്ങൾക്ക് ഇമെയിൽ അയക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സഹായം എത്തിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Sarvam AI CEO Pratyush Kumar gifted lifetime access of the company's AI model to a 70-year-old oral cancer survivor., Raghunath AS highlighted how pay-per-character pricing made daily text-to-speech communication expensive for speech-disabled individuals., The heartwarming social media exchange went viral, drawing widespread praise for Sarvam AI's commitment to accessibility.
Published: 07 Nov 2026, 03:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented