കൊച്ചി: പുതിയ ഓപ്പോ കെ14x ഫൈവ് ജി സ്മാർട്ട്‌ഫോൺ ഓപ്പോ ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. 4 ജിബി + 128 ജിബി വേരിയന്റിന് 14,999, 6 ജിബി + 128 ജിബി വേരിയന്റിന് 16,999 എന്നിങ്ങനെയാണ് വില. മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഓഫറുകളോടു കൂടി 1,500 വരെ വിലക്കുറവും, മൂന്ന് മാസം നോ-കോസ്റ്റ് ഇഎം ഐ സൗകര്യവും ലഭ്യമാകും. മികച്ച ബാറ്ററി ശേഷി, സ്മൂത്ത് പ്രകടനം, പ്രീമിയം ഡിസൈൻ എന്നിവ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ഈ മോഡൽ വിദ്യാർഥികൾക്കും യുവ പ്രൊഫഷണലുകൾക്കും ഗെയിമർമാർക്കും അനുയോജ്യമാണെന്ന് കമ്പനി അറിയിച്ചു.

To advertise here,

6500 എംഎച്ച് ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാർജിങ്ങും, 6.75-ഇഞ്ച് 120 ഹെർട്‌സ് + ഡിസ്‌പ്ലേയുമുള്ള പാക്കേജിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഐപി64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് പ്രതിരോധം ഉള്ളതുകൊണ്ട് ദൈനംദിന സാഹചര്യങ്ങളിലും മികച്ച അനുഭവം നൽകാൻ സഹായിക്കും. 20 മണിക്കൂറിൽ അധികം കോളിങ്, 17 മണിക്കൂറിലധികം വീഡിയോ പ്ലേബാക്ക്, 10 മണിക്കൂറിൽ അധികം ഗെയിമിങ് എന്നിവയും കമ്പനി അവകാശപ്പെടുന്നു. ഫോട്ടോഗ്രാഫി അനുഭവം മെച്ചപ്പെടുത്താൻ 50 എംപിഎഐ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, എഐ അനുബന്ധ ഫോട്ടോ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്ത ലൈഫ്‌സ്‌റ്റൈൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഓപ്പോ ഈ സ്മാർട്ട്‌ഫോൺ രൂപകൽപന ചെയ്തതായി കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ ദൈനംദിന ഉപയോഗത്തെ മികച്ച അനുഭവമാക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതുമാണെന്നും കമ്പനി വ്യക്തമാക്കി. ഫോൺ വാങ്ങി 30 ദിവസത്തിനകം കംപ്ലെയിന്റുകളുണ്ടായാൽ പരിശോധനയും ആവശ്യമെങ്കിൽ മാറ്റി നൽകുമെന്ന് ഓപ്പോ ഇന്ത്യ അറിയിച്ചു. രാജ്യവ്യാപകമായി സർവീസും ലഭ്യമാണ്. ഫ്‌ളിപ്കാർട്ടിലും ഓപ്പോ ഇ-സ്റ്റോറിലും ബുക്കിങ് ആരംഭിച്ചു