സെൻസിറ്റീവ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഓപ്പൺഎഐ (OpenAI) മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ നടപടിക്രമങ്ങൾ ലംഘിക്കുകയും, നിർമിത ബുദ്ധി (AI) മോഡലുകളെ വിലയിരുത്തുന്ന ഒരു ബാഹ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തതിനാണ് ഈ നടപടി.

To advertise here,

പുറത്താക്കപ്പെട്ടവരുടെ പേരുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇവരിൽ രണ്ടുപേരെങ്കിലും സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരാണെന്ന് വാൾസ്ട്രീറ്റ് ജേണൽ, ബ്ലൂംബെർഗ് തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെ നടപടിക്രമങ്ങൾക്ക് പുറത്തുകടന്ന് വിശ്വാസവും നയങ്ങളും ലംഘിച്ചുകൊണ്ടാണ് ഇവർ സെൻസിറ്റീവ് വിവരങ്ങൾ കൈകാര്യം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഓപ്പൺഎഐ വക്താവ് പറഞ്ഞു.

നിർമിത ബുദ്ധിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.