വരാനിരിക്കുന്ന ഉത്സവ, ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി എയർടെൽ ആപ്പിലൂടെ 2026 നവംബർ 19 മുതൽ 25 വരെ 'എയർടെൽ ട്രാവൽ വീക്ക്' അവതരിപ്പിച്ചു. അന്താരാഷ്ട്ര റോമിങ്, വിസ സഹായം, ഫോറെക്‌സ് തുടങ്ങിയ സേവനങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ നൽകുകയാണ് എയർടെൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 1000 പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും 1000 പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും അന്താരാഷ്ട്ര റോമിങ് പായ്ക്കുകളിൽ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, ക്രിയാത്മകമായ ഔട്ട്-ഓഫ്-ഓഫീസ് ഇമെയിൽ സമർപ്പിച്ച് പങ്കെടുക്കാവുന്ന മത്സരത്തിലൂടെ രണ്ടുഭാഗ്യശാലികൾക്ക് സൗജന്യ അന്താരാഷ്ട്ര യാത്രാ അവധിക്കാലം സമ്മാനമായി നേടാനും അവസരമുണ്ട്.

To advertise here,

യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഏഷ്യയിലെ നിശ്ചിത സ്ഥലങ്ങളിലേക്ക് 'അറ്റ്‌ലിസ്' (Atlys) വഴി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് 100 ശതമാനം വരെ (പരമാവധി 4,000 രൂപ) ഇളവ് ലഭിക്കും. വിദേശത്തെ പണമിടപാടുകൾക്കായി സീറോ മാർക്കപ്പും സൗജന്യ ഡെലിവറിയുമുള്ള നിയോ മൾട്ടികറൻസി കാർഡും വിദേശ കറൻസി വീട്ടിൽ എത്തിച്ചുനൽകുന്ന നിയോ ഫോറെക്‌സ് ക്യാഷ് സേവനവും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. വ്യക്തിഗത യാത്രാ ആസൂത്രണത്തിനായി എയർടെൽ 'ബ്രൂയ്‌സ്ഡ് പാസ്‌പോർട്ട്‌സുമായി' കൈകോർക്കുന്നുണ്ടെന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഉപഭോക്താക്കൾക്ക് യാത്രാവിദഗ്ധരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ അവസരം ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മറ്റ് ആകർഷകമായ ആനുകൂല്യങ്ങളുടെ ഭാഗമായി 250 ഉപഭോക്താക്കൾക്ക് കോൺടെ നാസ്റ്റ് ട്രാവലറിന്റെ വാർഷിക സബ്‌സ്‌ക്രിപ്ഷനും മെർക്കൻഡൈസും 500 ഭാഗ്യശാലികൾക്ക് 500 രൂപയുടെ ആമസോൺ വൗച്ചറുകളും നൽകുന്നുണ്ട്. എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും 10 ക്യൂറേറ്റഡ് സിറ്റി ഗൈഡുകളും സൗജന്യമായി ലഭിക്കും. ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ എയർടെൽ ആപ്പ് സന്ദർശിച്ച് 'ട്രാവൽ വീക്ക്' എന്ന് തിരയുകയും നിർദിഷ്ട ലിങ്കിൽ (https://i.airtel.in/ir_travelweekpr) ലോഗിൻ ചെയ്ത് ലളിതമായ ചോദ്യത്തിന് ഉത്തരം നൽകുകയും വേണം.