
ന്യൂഡൽഹി: ‘എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം’ എന്ന തത്ത്വത്തിലൂന്നി, മനുഷ്യരാശിക്കിടയിൽ പങ്കുവെക്കപ്പെടുമ്പോഴേ എ.ഐ.യുടെ ഫലം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് വ്യക്തമാക്കി എ.ഐ. ഉച്ചകോടി സംയുക്ത പ്രസ്താവന. ഡൽഹിയിൽ കഴിഞ്ഞ തിങ്കളാഴ്ചമുതൽനടന്ന ഉച്ചകോടിയുടെ സമാപനദിവസമാണ് പ്രഖ്യാപനമുണ്ടായത്. 86 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്രസംഘടനകളുമാണ് സംയുക്തപ്രസ്താവനയിൽ ഒപ്പിട്ടത്.
എ.ഐ. ജനാധിപത്യവത്കരിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ ഊട്ടിയുറപ്പിക്കുന്നതാണ് ന്യൂഡൽഹി പ്രഖ്യാപനം. യുഎസ്., യു.കെ., ചൈന, റഷ്യ എന്നിങ്ങനെ പ്രമുഖ രാജ്യങ്ങൾ ഒപ്പുവെച്ച രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്.
എ.ഐ. രംഗത്ത് അന്താരാഷ്ട്രതലത്തിലെ സഹകരണത്തിനും തുടർബന്ധങ്ങൾക്കും ആഹ്വാനം ചെയ്യുന്നു. എ.ഐ.യുടെ നേട്ടങ്ങളെ തുല്യമായി പങ്കുവെക്കണമെന്ന് പ്രഖ്യാപനം അടിവരയിടുന്നു. സാമ്പത്തികവളർച്ചയുടെ ഒരു പ്രധാന ചാലകശക്തിയായി എ.ഐയെ പ്രതിഷ്ഠിക്കാമെന്ന പ്രതീക്ഷയും പറയുന്നു. വസുധൈവ കുടുംബകം എന്ന തത്ത്വത്തിലധിഷ്ഠിതമായി എ.ഐ. വിഭവങ്ങൾ എല്ലാവർക്കും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെയും സംയുക്തപ്രസ്താവന എടുത്തുപറയുന്നു.
Content Highlights: Eighty-six nations, including the US and China, signed the New Delhi Declaration to ensure Artificial Intelligence is democratized and its benefits are shared globally for the welfare of all.
Published: 22 Feb 2026, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented