ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന് വന്‍ പ്രതികരണം. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത ട്വീറ്റ് വന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

ഇതിനു പിന്നാലെ #NoSir ഹാഷ് ടാഗ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ സജീവമായി. ഹാഷ് ടാഗ് നിലവില്‍ ട്രെന്‍ഡിംഗായി മാറിയിട്ടുണ്ട്.  24,700 ല്‍ പരം റീട്വീറ്റുകളും 4,8000 ല്‍ പരം കമന്റുകളും ഒരു മണിക്കൂറിനുള്ളില്‍ പോസ്റ്റിനു വന്നു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ  പോസ്റ്റിനു താഴെ കമന്റുകള്‍ കുമിഞ്ഞുകൂടുകയാണ്‌. സോഷ്യല്‍ മീഡിയ വിട്ടു പോകരുതെന്നും, പ്രധാനമന്ത്രിപദം കൂടി വിട്ടുപോകൂവെന്നും ട്വീറ്റുകളുണ്ട്.

വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോചെയ്യുന്ന ലോകത്തെ  പ്രമുഖ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദി.

Content Highlights: Narendra modi Tweet About Leaving Social Media, "No Sir" Is Top Trend