കൊച്ചി: ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനി പുതിയ ഉടമകൾ. യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുത്തത്. നിലവിലെ ഉടമസ്ഥരായ മാഗ്നം സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നതിനായി അന്തിമ കരാറിൽ ഒപ്പുവെച്ചു.
പുതിയ സീസണിലുടനീളം ഘട്ടങ്ങളായിട്ടായിരിക്കും ഉടമസ്ഥാവകാശം കൈമാറുക. പൂർണമായും കൈമാറുന്നതോടെ ഇന്ത്യയിലെ ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങളുടേയും ചുമതല 'ഒഫിയോ സ്‌പോട്ടി' എന്ന കമ്പനിക്കായിരിക്കും കൈമാറുക. ബ്ലാസ്റ്റേഴ്‌സിനെ ഒരു ആഗോള ബ്രാൻഡായി ഉയർത്തിക്കൊണ്ടുവരികയാണ് പുതിയ ഉടമകളുടെ ലക്ഷ്യം.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിമ്മഗഡ്ഡ ഗ്രൂപ്പിന്റെ മാഗ്നം സ്‌പോർട്‌സിനായിരുന്നു ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം. എന്നാൽ കഴിഞ്ഞ സീസണിൽ ക്ലബ്ബ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് കൈമാറ്റത്തിന് മാഗ്നം സ്‌പോർട്‌സ് നിർബന്ധിതരായത്.
Content Highlights: UAE-based Al Fursan Group acquired 100% stakes in Kerala Blasters., Previous owners Magnum Sports signed the final agreement due to financial constraints., Operations will be handed over to Ofeo Sporty in phases., Goal is to elevate Kerala Blasters into a global brand.
Published: 29 Sept 2026, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented