ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഇന്ത്യയിൽ തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഗാലക്സി എസ്25 സീരീസ്, ഗാലക്സി Z ഫോൾഡ് 8 സീരീസ്, ചില ഗാലക്സി എ സീരീസ് ഫോണുകൾ എന്നിവയ്ക്കാണ് വില വർധന പ്രതീക്ഷിക്കുന്നത്. ഫോണുകൾക്ക് ആവശ്യമായ ഡൈനാമിക് റാൻഡം ആക്സസ് മെമ്മറിയുടെ (DRAM) വർധിച്ചുവരുന്ന നിർമാണച്ചെലവാണ് ഈ വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
റിപ്പോർട്ടുകളനുസരിച്ച്, Z ഫോൾഡ് 8 സീരീസിലെ ബേസ് മോഡലായ Z ഫോൾഡ് 8 5G, Z ഫോൾഡ് 8 പ്രോ 5G എന്നീ രണ്ട് ഫോൾഡബിൾ ഫോണുകൾക്കും വില കൂടും. ഈ സീരീസിന്റെ വിലവർധന 2026 ഒക്ടോബർ 10-ന് നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗാലക്സി എസ്25 5G, ഗാലക്സി എസ്25 അൾട്രാ 5G മോഡലുകൾക്ക് 10,000 രൂപവരെ വില വർധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ആമസോൺ ഇന്ത്യയിൽ ഗാലക്സി എസ്25-ന്റെ 12GB + 128GB വേരിയന്റിന് 61,999 രൂപയും, എസ്25 അൾട്രായുടെ 12GB + 256GB വേരിയന്റിന് 99,999 രൂപയുമാണ് വില. കഴിഞ്ഞ ഏതാനും മാസങ്ങളായി എ സീരീസ് ഫോണുകളുടെ വില സാംസങ് ഒന്നിലധികം തവണ വർധിപ്പിച്ചിരുന്നു. വരുംദിവസങ്ങളിൽ എ സീരീസ് ഡിവൈസുകൾക്ക് ഇനിയും വിലവർധന ഉണ്ടായേക്കാം.
ടെക് ടിപ്സ്റ്ററായ അഭിഷേക് യാദവ് ആണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ഈ വിവരങ്ങൾ പങ്കുവെച്ചത്. സാംസങ്ങിന് പുറമേ മറ്റ് ചില ബ്രാൻഡുകളും അടുത്തകാലത്തായി തങ്ങളുടെ ഡിവൈസുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്.
Content Highlights: Samsung is reportedly planning to increase the prices of several smartphones in India, including the Galaxy Z Fold 8 and S25 series, driven by rising DRAM manufacturing costs.
Published: 29 Sept 2026, 07:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented