കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത് പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പേരിലുള്ള പക മൂലമെന്ന് റിപ്പോർട്ട്. ഇക്കാര്യം പ്രതി പോലീസിനോട് സമ്മതിച്ചതായാണ് വിവരം. അതിക്രൂരമായാണ് ദൻഷ (20)യെ പ്രതി ജിത്തു കൊലപ്പെടുത്തിയത്. കഴുത്തിന് ചുറ്റും നാല് കുത്തുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിസപ്ഷനിസ്റ്റ് ട്രെയിനിയായിട്ടായിരുന്നു പെൺകുട്ടി ജോലിക്ക് എത്തിയത്. ജോലിയിൽ പ്രവേശിച്ചിട്ട് ഒരു മാസമാകുന്നതേയുള്ളൂ. ഇതിനിടെയായിരുന്നു പ്രതി ജിത്തു പെൺകുട്ടിയെ തേടി റിസോർട്ടിൽ എത്തിയത്.
റിസോർട്ടിലെത്തിയ പ്രതി ദിൻഷയെ വിളിച്ചിറക്കുകയായിരുന്നു. പുറത്തുള്ള മരത്തിനരികെനിന്ന് ഇരുവരും സംസാരിച്ചു. ശേഷം തർക്കത്തിലേർപ്പെട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ജിത്തു പെൺകുട്ടിയെ നിരന്തരം കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ചോരയിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
'ചോരയിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ ആണ് കാണുന്നത്. അപ്പോൾ തന്നെ എല്ലാവരും ഓടിവന്നു. തൊട്ടടുത്ത് തന്നെ കത്തിയുമായി പ്രതി നിൽക്കുന്നുണ്ടായിരുന്നു. കൂടിനിന്നവർ പ്രതിയെ പിടികൂടി കെട്ടിയിട്ടു. ഈ മാസം 11-ാം തീയതിയാണ് പെൺകുട്ടി ജോലിയിൽ പ്രവേശിച്ചത്', ദൃക്സാക്ഷി പറയുന്നു.
പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. കൂടുതൽ ചോദ്യംചെയ്താലേ സംഭവത്തിൽ വ്യക്തതവരൂ എന്നും പോലീസ് പറഞ്ഞു.
Content Highlights: 20-year-old receptionist Dinsha stabbed to death in Maramon Chettimukku, Kozhencherry., Accused Jithu confessed that the murder was due to the victim withdrawing from the relationship., The incident occurred near a resort where the victim had started working a month ago., Locals caught the accused with the weapon and handed him over to the police.
Published: 29 Sept 2026, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented