ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ($17.5 ബില്യൺ) നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.

To advertise here,

ഇന്ത്യയുടെ എഐ അവസരങ്ങളെ കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയുടെ 'എഐ-ഫസ്റ്റ്' ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, കഴിവുകള്‍ എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപമായ 17.5 ബില്യണ്‍ യുഎസ് ഡോളര്‍ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു, നദെല്ല എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.