കാട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങുന്ന മൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും ക്യാമറയിലൂടെ പകര്‍ത്തി കൃത്യമായ ലൊക്കേഷനടക്കം സെന്ററിലെ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കാം.

ബെംഗളൂരു: കർണാടകയിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ നടപടികൾ എളുപ്പമാക്കാൻ ഇന്റഗ്രേറ്റഡ് കമാൻഡ് സെന്റർ തുടങ്ങി. വനംവകുപ്പിന് കീഴിൽ രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു കേന്ദ്രം തുടങ്ങുന്നത്. സെന്ററിന്റെ ഉദ്ഘാടനം മല്ലേശ്വരത്തെ ആരണ്യ ഭവനിൽ വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ നിർവഹിച്ചു. വിവിധ ഡിവിഷൻ സെന്ററുകളിൽനിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കാനും ഉന്നതതലത്തിൽനിന്ന് മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകാനുമാണ് ഏകീകൃത സംവിധാനം തുടങ്ങിയത്.
സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ച് വന്യജീവി സംഘർഷം കുറയ്ക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഇന്റഗ്രേറ്റഡ് സെന്ററിലൂടെ ഉദ്ദേശിക്കുന്നതെന്ന് വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ അറിയിച്ചു. വിവിധ വനം ഡിവിഷനുകളിൽ വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കാൻ ജിപിഎസ് ഘടിപ്പിച്ച എഐ, ഹൈ ടെക് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ബന്ദിപ്പുർ, എംഎം ഹിൽസ്, മടിക്കേരി, ഹാസൻ, ചിക്കമഗളൂരു, മംഗളൂരു, ബന്നാർഘട്ട, നാഗർഹോളെ, ഭദ്ര, ബിആർടി, കാളി എന്നിവിടങ്ങളിലാണ് ഡിവിഷണൽ സെന്ററുകൾ. കാട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്ന മൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും ക്യാമറയിലൂടെ പകർത്തി കൃത്യമായ ലൊക്കേഷനടക്കം സെന്ററിലെ ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാം. ഈ വിവരം ഡിവിഷണൽ സെന്ററിൽനിന്ന് ഇന്റഗ്രേറ്റഡ് കമാൻഡ് സെന്ററിലേക്ക് കൈമാറും. തുടർന്ന് മൃഗങ്ങളെ തുരത്താനുള്ള നിർദേശം ഇന്റഗ്രേറ്റഡ് സെന്ററിൽനിന്ന് ഡിവിഷണൽ സെന്ററിലേക്കും ദ്രുതപ്രതികരണ സംഘങ്ങൾക്കും നൽകും. ഇവർക്ക് ഇതോടെ വേഗത്തിൽ മൃഗങ്ങളെ കാട്ടിലേക്ക് തിരികെ ഓടിക്കാൻ സാധിക്കും.
റേഡിയോ കോളറുകൾ ഘടിപ്പിച്ചിട്ടുള്ള ആനകളെ നിരീക്ഷിക്കൽ ഇന്റഗ്രേറ്റഡ് സെന്ററിൽനിന്ന് നേരിട്ട് നടത്തുമെന്ന് വനം മന്ത്രി അറിയിച്ചു. വനംവകുപ്പിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 1926 എന്ന നമ്പറിൽ ലഭിക്കുന്ന പരാതികളിൽ സെന്ററിൽനിന്ന് നേരിട്ട് ഇടപെട്ട് പരിഹാരം കണ്ടെത്തും.
Content Highlights: Karnataka launches a pioneering Integrated Command Center to mitigate human-wildlife conflict. Learn about its tech-driven approach to monitor, alert, and respond to animal movements.
Published: 05 Jan 2026, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented