ഫോട്ടോണുകള്‍ ഉപയോഗിച്ചുള്ള ഈ ആശയ വിനിമയം സൂപ്പര്‍ കംപ്യൂട്ടറുകള്‍ക്കുപോലും തകര്‍ക്കാനോ ചോര്‍ത്താനോ കഴിയില്ല.

തിരുവനന്തപുരം: ചോർത്താൻ കഴിയാത്ത ആശയവിനിമയ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ ലിങ്ക് പരീക്ഷണം വിജയം. രാജ്യംനേരിടുന്ന പ്രധാന വെല്ലുവിളിയാണ് വിവരങ്ങൾ ചോർത്തൽ. ഈ ഭീഷണിക്കുള്ള ശാസ്ത്രീയ പരിഹാരമാണ് ക്വാണ്ടം കമ്യൂണിക്കേഷൻ.
ഐ.എസ്.ആർ.ഒ. ലക്ഷ്യംവെക്കുന്ന ഉപഗ്രഹങ്ങൾ വഴിയുള്ള അതിസുരക്ഷാ ആശയവിനിമയ സംവിധാനത്തിന് ശക്തി പകരുന്നതാണ് 5.56 കിലോമീറ്റർ ദൂരത്തിലുള്ള ക്വാണ്ടം കമ്യൂണിക്കേഷൻ പരീക്ഷണം. കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ബിസാഗ്-എൻ, ഐ.ഐ.ടി. ഗാന്ധി നഗർ, ബെംഗളൂരു ആസ്ഥാനമായുള്ള ക്യുനു ലാബ്സ് എന്നിവ ചേർന്നാണ് സെപ്റ്റംബർ 27, 28 തീയതികളിൽ നിർണായക പരീക്ഷണം നടത്തിയത്.
അഞ്ചര കിലോമീറ്റർ ദൂരത്തിൽ അതിസുരക്ഷിതമായ ക്വാണ്ടം ആശയവിനിമയ ചാനൽ സ്ഥാപിക്കുകയായിരുന്നു. സെക്കൻഡിൽ 230-260 ബി.പി.എസ്. നിരക്കിൽ ആശയവിനിമയത്തിന് കഴിഞ്ഞു.
ഫോട്ടോണുകൾ ഉപയോഗിച്ചുള്ള ഈ ആശയ വിനിമയം സൂപ്പർ കംപ്യൂട്ടറുകൾക്കുപോലും തകർക്കാനോ ചോർത്താനോ കഴിയില്ല. മൂന്നു വർഷത്തിനുള്ളിൽ ക്വാണ്ടം ആശയവിനിമയത്തിനായി ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐ.എസ്.ആർ.ഒ..
ക്വാണ്ടം ഉപഗ്രഹ വിക്ഷേപണത്തിനു മുന്നോടിയായി ബഹിരാകാശത്തുനിന്നുള്ള പരീക്ഷണത്തിന് ക്യു.ടി.ഡി.എസ്. പേലോഡ് സജ്ജമാക്കിയിട്ടുണ്ട്.
നവംബറിൽ വിക്ഷേപിക്കാൻ ലക്ഷ്യംവെക്കുന്ന ടി.ഡി.എസ്.-01 (ടെക്നോളജി ഡിമോൺസ്ട്രേറ്റ് സാറ്റലൈറ്റ്) ഉപഗ്രഹത്തോടൊപ്പം ഈ പേലോഡും ഉൾപ്പെടുത്തും. ഇതിനുശേഷമായിരിക്കും ക്വാണ്ടം ആശയവിനിമയ ഉപഗ്രഹ വിക്ഷേപണം. ഇത്തരം ആശയവിനിമയത്തിൽ സൈനിക രഹസ്യങ്ങളും തന്ത്രപ്രധാന വിവരങ്ങളും ചോരാതെ സൂക്ഷിക്കാനാകും. ചൈനയ്ക്ക് ക്വാണ്ടം ആശയവിനിമയ ഉപഗ്രഹമുണ്ട്.
Content Highlights: Successfully tested a 5.56 km quantum communication link by BISAG-N, IIT Gandhinagar, and QNu Labs., Achieved communication rates of 230-260 bps using unhackable photons., ISRO plans to launch TDS-01 satellite with QTDS payload in November, followed by a dedicated quantum communication satellite.
Published: 08 Oct 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented