ബഹിരാകാശത്തേക്ക്ലേക്ക് സ്കോച്ച് വിസ്കി അയക്കാനൊരുങ്ങുകയാണ് സ്കോട്ലാൻഡിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള എഞ്ചിനീയർമാർ. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ വിസ്കിയുടെ ഏജിങ് പ്രക്രിയ എങ്ങനെയാണ്, അത് അതിന്റെ സ്വാദിനേയും ഘടനയേയും എങ്ങനെ ബാധിക്കുന്നു എന്നുമെല്ലാം പഠിക്കുകയാണ് ലക്ഷ്യം.

To advertise here,

2028-ൽ വിക്ഷേപിക്കുന്ന സ്പേസ് എക്സ് (SpaceX) ദൗത്യത്തിലാണ് വിസ്കി സാമ്പിളുകൾ വഹിച്ചുകൊണ്ടുള്ള ഒരു ക്യൂബ്സാറ്റ് അന്താരാഷ്ട്ര ബഹിരാകാശത്തേക്ക് (ISS) അയക്കുക.

സാധാരണ വിസ്കി ബാരലുകൾക്ക് വലിപ്പവും ഭാരവും കൂടുതലായതുകൊണ്ട്, ഒരു ഉപഗ്രഹത്തിൽ കൊണ്ടുപോകാൻ കഴിയുന്ന വിധത്തിലുള്ള പ്രത്യേക 'മൈക്രോ-കണ്ടെയ്നർ' സംവിധാനമാണ് അവർ രൂപകൽപന ചെയ്തിരിക്കുന്നത്. ബാരലുകളിൽ വിസ്കി സൂക്ഷിക്കുന്ന രീതിക്ക് പകരം, ഓക്ക് മരത്തിന്റെ ചെറിയ കഷണങ്ങൾ ദ്രാവകവുമായി സമ്പർക്കത്തിൽ വരുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വിസ്കിയുടെ സ്വാദിനെയും രാസഘടനയെയും എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കാൻ ക്യൂബ്സാറ്റിനുള്ളിൽ സെൻസറുകളും സ്ഥാപിക്കും.

ഭാരമില്ലായ്മയിൽ ഈ ദ്രാവകത്തിന്റെ ചലനം എങ്ങനെയാണ്, ബഹിരാകാശത്ത് ചൂട് എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു ഉൾപ്പെടെയുള്ളവ നിരീക്ഷിക്കും. ബഹിരാകാശ സാഹചര്യങ്ങളിൽ വിസ്കിയുടെ ഏജിങ് കൂടുതൽ വേഗത്തിൽ സംഭവിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. ഈ പരീക്ഷണത്തിലൂടെ വിസ്കിയുടെ സ്വാദ് വികസനത്തിന് പിന്നിലെ പുതിയ രാസപ്രക്രിയകളെ കണ്ടെത്താൻ ഗവേഷകർക്ക് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.