കൊച്ചി: ടെലികോം കണക്ടിവിറ്റിക്ക് പുറമെ ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനായി എയർടെലിന്റെ ഇൻസൈഡർ റിവാർഡ്‌സ് പ്ലാറ്റ്‌ഫോം. പഠനം, ഷോപ്പിങ്, വിനോദം, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 30,000 രൂപയിലധികം മൂല്യമുള്ള ഓഫറുകളാണ് എയർടെൽ ഇൻസൈഡറിലൂടെ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്.

To advertise here,

ഡുവോലിംഗോ, ക്രോമ, പോക്കറ്റ് എഫ്എം, സിനിപോളിസ്, അപ്പോളോ 24X7 തുടങ്ങിയ ബ്രാൻഡുകളുടെ സേവനങ്ങളാണ് എയർടെൽ ഇൻസൈഡർ റിവാർഡ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഭാഷകൾ പഠിക്കാനും ഗാഡ്ജെറ്റുകൾ വാങ്ങാനും സിനിമ കാണാനും വിനോദപരിപാടികൾ ആസ്വദിക്കാനും ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരമുണ്ട്.

ഡുവോലിംഗോ സൂപ്പർ 12 മാസത്തേക്ക്

പഠന വിഭാഗത്തിൽ ഡുവോലിംഗോ സൂപ്പറിന്റെ 12 മാസത്തെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുന്നത്. 3,120 രൂപ മൂല്യമുള്ള ഈ ആനുകൂല്യം വഴി ഉപഭോക്താക്കൾക്ക് ഭാഷാപഠനത്തിനായുള്ള പ്രീമിയം സേവനങ്ങൾ പ്രയോജനപ്പെടുത്താം.

ഷോപ്പിങ്, ഗാഡ്ജെറ്റ് വിഭാഗത്തിൽ ക്രോമയുമായി സഹകരിച്ചാണ് ഓഫർ. തിരഞ്ഞെടുത്ത ഐഫോൺ 15, 16, 17 മോഡലുകൾ വാങ്ങുമ്പോൾ 23,000 രൂപ വരെ ലാഭിക്കാമെന്നാണ് എയർടെൽ അറിയിക്കുന്നത്. ഈ ഓഫർ നിശ്ചിത ഐഫോൺ മോഡലുകൾക്ക് മാത്രമാണ് ബാധകം.

സിനിമയ്ക്കും ഭക്ഷണത്തിനും ഓഫറുകൾ

വിനോദ വിഭാഗത്തിൽ പോക്കറ്റ് എഫ്എമ്മിന്റെ മൂന്ന് മാസത്തെ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. സിനിപോളിസിൽ നിന്ന് രണ്ട് സിനിമാ ടിക്കറ്റുകൾ വാങ്ങുമ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫറുമുണ്ട്. ഇതിലൂടെ 150 രൂപ വരെ ലാഭിക്കാനാകും.

ഭക്ഷണ, പാനീയ വിഭാഗത്തിൽ എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യവുമുണ്ട്. 1,500 രൂപയോ അതിൽ കൂടുതലോ വരുന്ന ഭക്ഷണ, പാനീയ ബില്ലുകൾക്ക് 300 രൂപ കിഴിവാണ് ലഭിക്കുക.

ആരോഗ്യ, വെൽനസ് വിഭാഗത്തിൽ അപ്പോളോ 24X7-ന്റെ ആറ് മാസത്തെ അപ്പോളോ സർക്കിൾ അംഗത്വവും ഉൾപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെ ഓഫറുകൾ പ്രയോജനപ്പെടുത്താം?

യോഗ്യതയുള്ള എയർടെൽ മൊബൈൽ, എയർടെൽ ഹോം ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പിലൂടെ ഇൻസൈഡർ ഓഫറുകൾ പരിശോധിക്കാം. ആപ്പിലെ 'എയർടെൽ ഇൻസൈഡർ' വിഭാഗത്തിൽ പ്രവേശിച്ച് താൽപ്പര്യമുള്ള ഓഫറുകൾ തിരഞ്ഞെടുക്കുകയും അതത് ഓഫറുകളുടെ നിബന്ധനകൾ അനുസരിച്ച് റിഡീം ചെയ്യുകയും ചെയ്യാം.

നേരത്തെ ലിങ്ക്ഡ്ഇൻ പ്രീമിയം, ഈസിഡൈനർ, മേക്ക്മൈട്രിപ്പ് തുടങ്ങിയ ബ്രാൻഡുകളുമായും എയർടെൽ ഇൻസൈഡർ സഹകരിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ബ്രാൻഡുകളെയും ഓഫറുകളെയും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി.