ആല്‍ഫബെറ്റ് ഓഹരികളുടെ പ്രകടനത്തെ ആശ്രയിച്ച് അദ്ദേഹത്തിന്റെ ആസ്തി നിലവില്‍ 1.8 ബില്യണ്‍ (180 കോടി) ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയായ എൻവിഡിയയെ ഇനി ആര് നയിക്കും? 1993-ൽ കമ്പനി സ്ഥാപിക്കപ്പെട്ടത് മുതൽ ഇന്നേവരെ കമ്പനിയെ നയിച്ച ജെൻസൻ ഹുവാങ്ങിന് വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് പദവി ഒഴിയേണ്ടി വന്നതിനെത്തുടർന്ന് ടെക് ലോകത്ത് ഉയരുന്ന ചോദ്യമാണിത്.
കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്ന കൊളറ്റ് ക്രെസിനെ ഇടക്കാല സിഇഒ ആയി നിയമിച്ചുണ്ട്. ഹുവാങ് തന്നെ എൻവിഡിയ സിഇഓ സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലും പല പേരുകളും സുപ്രധാന പദവിയിലേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിലൊരാളാണ് നിലവിൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒയും കോട്ടയം സ്വദേശിയുമായ തോമസ് കുര്യൻ.
ആരാണ് തോമസ് കുര്യൻ?
ഗ്രാഫൈറ്റ് ഇന്ത്യയുടെ ജനറൽ മാനേജറും കെമിക്കൽ എഞ്ചിനീയറുമായ പി.സി. കുര്യന്റെയും ഭാര്യ മോളിയുടെയും നാല് മക്കളിൽ ഒരാളായി 1966-ൽ കോട്ടയത്താണ് തോമസ് കുര്യൻ ജനിച്ചത്. ബെംഗളൂരുവിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മദ്രാസ് ഐ.ഐ.ടിയിൽ ചേർന്നു.
17-ാം വയസ്സിൽ തോമസും അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ ജോർജ്ജ് കുര്യനും അമേരിക്കയിലെത്തി. അവിടെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് എം.ബി.എയും നേടി.
മിക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്മെന്റ് കൺസൾട്ടന്റായി ബിസിനസ് അനലിസ്റ്റായും എൻഗേജ്മെന്റ് മാനേജറായും പ്രവർത്തിച്ചുകൊണ്ടാണ് കുര്യൻ തന്റെ കരിയർ ആരംഭിച്ചത്. 1990 മുതൽ 1996 വരെ അദ്ദേഹം അവിടെ പ്രവർത്തിച്ചു.
1996-ൽ ഒറാക്കിളിൽ ചേർന്ന അദ്ദേഹം 22 വർഷത്തെ പ്രവർത്തനത്തിനിടയിൽ പ്രൊഡക്റ്റ് ഡെവലപ്മെന്റ് പ്രസിഡന്റ് പദവിയിലേക്കുയരുകയും കോടിക്കണക്കിന് ഡോളറിന്റെ ആർ ആൻഡ് ഡി ബജറ്റിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു. ക്ലൗഡ് കമ്പ്യൂട്ടിങ് വിഷയത്തിൽ ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസണുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2018 സെപ്റ്റംബറിൽ അദ്ദേഹം രാജിവച്ചു.
2018 നവംബറിൽ അദ്ദേഹം ഗൂഗിളിൽ ചേർന്നു. നിലവിൽ അദ്ദേഹം ഗൂഗിൾ ക്ലൗഡിന്റെ സിഇഒ ആണ്. അമേരിക്കയിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടെക്‌നോളജി എക്‌സിക്യൂട്ടീവുകളിൽ ഒരാളായി കുര്യൻ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ആൽഫബെറ്റ് ഓഹരികളുടെ പ്രകടനത്തെ ആശ്രയിച്ച് അദ്ദേഹത്തിന്റെ ആസ്തി നിലവിൽ 1.8 ബില്യൺ (180 കോടി) ഡോളർ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. തോമസിനൊപ്പം അമേരിക്കയിലേക്ക് പോയ അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ ജോർജ്ജ് കുര്യൻ നിലവിൽ നെറ്റ്ആപ്പിന്റെ സിഇഒ ആണ്.
Content Highlights: Jensen Huang steps down as Nvidia CEO amid allegations, with Colette Kress serving as interim CEO., Google Cloud CEO Thomas Kurian emerges as a top contender for the permanent leadership role at Nvidia., Thomas Kurian's background includes leadership roles at Oracle and McKinsey, alongside his education at IIT Madras and Princeton., Over 1.32 lakh people, including Elon Musk, have signed a petition to reinstate Jensen Huang.
Published: 17 Nov 2026, 03:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented