ലോകത്താകെയുള്ള 180 കോടി ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ മുന്നറിയിപ്പുമായി ഗൂഗിള്‍. നിര്‍മിത ബുദ്ധിയിലെ വികാസത്തെത്തുടര്‍ന്ന് നേരിടേണ്ടിവരുന്ന സൈബര്‍ സുരക്ഷാ ഭീഷണിയെക്കുറിച്ചാണ് മുന്നറിയിപ്പ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.

To advertise here,

എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന് ഗൂഗിള്‍ പറയുന്നു. എഐ പ്രോംപ്റ്റിലേക്ക് വിനാശകാരിയായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും അപകടകാരികളായ നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്ന് ഗൂഗിള്‍ പറയുന്നു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നതായി ടെക് വിദഗ്ധന്‍ സ്‌കോട്ട് പോള്‍ഡര്‍മാന്‍ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്‌വേഡുകള്‍ വെളിപ്പെടുത്താന്‍ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാന്‍ഡുകളോടുകൂടിയ ഇ- മെയിലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.