
ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ടെക് ഭീമൻ ഇലോൺ മസ്ക്. ആന്ത്രോപിക്കിന്റെ പുതിയ നിർമിത ബുദ്ധി മോഡലായ 'മിത്തോസ്' (Mythos) പുറത്തിറക്കാൻ പദ്ധതിയിടുമ്പോഴും, അതിന്റെ അപായ സാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അനാവശ്യ ഭീതി പരത്തുകയാണ് അമോഡേ ചെയ്തതെന്ന് മസ്ക് ആരോപിച്ചു.
ദി ഇക്കണോമിസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. മിത്തോസ് എഐയുടെ ഭീഷണികൾ തുറന്നു പറഞ്ഞതിലൂടെ ഡാരിയോ സ്വന്തം കുഴി തോണ്ടുകയാണ് ചെയ്തതെന്ന് മസ്ക് വ്യക്തമാക്കി. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പകുതിയോളം വൈറ്റ് കോളർ ജോലികൾ നിർമിത ബുദ്ധി ഇല്ലാതാക്കുമെന്ന അമോഡേയുടെ മുന്നറിയിപ്പിനെതിരെയാണ് മസ്കിന്റെ വിമർശം.
നിർമിതബുദ്ധി മൂലമുണ്ടാകുന്ന മാറ്റങ്ങൾ അത്ര സുഗമമായിരിക്കില്ലെന്ന കാര്യത്തിൽ മസ്ക് യോജിച്ചു. അത് ദുർഘടമായൊരു വഴിയായിരിക്കുമെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഡിജിറ്റൽ ജോലികളിലും നിർമിതബുദ്ധി മനുഷ്യരെ താമസിയാതെ മറികടക്കുമെന്നും അദ്ദേഹം പറയുന്നു. പ്രൊഫഷണൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരിൽ 90 ശതമാനത്തേക്കാൾ നന്നായി സോഫ്റ്റ്‌വെയർ എഴുതാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇതിനകം സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, അമോഡേയെക്കുറിച്ചും സാം ഓൾട്ട്മാനെക്കുറിച്ചും തനിക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് മസ്ക് വ്യക്തമാക്കുന്നു. ഓപ്പൺഎഐ ഒരു ലാഭേതര കമ്പനിയിൽനിന്ന് മാറിയതുമായി ബന്ധപ്പെട്ട് ആൾട്ട്മാനെതിരെയുള്ള തന്റെ വിമർശനം അദ്ദേഹം ആവർത്തിക്കുമ്പോൾ തന്നെ, ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന, "വളരെ തത്വദീക്ഷയുള്ള വ്യക്തി" എന്നാണ് അമോഡേയെ വിശേഷിപ്പിച്ചത്.
Content Highlights: Elon Musk criticized Anthropic CEO Dario Amodei for unnecessarily spreading fear regarding the upcoming AI model 'Mythos' and predicted AI will surpass humans in digital jobs, while praising Amodei as a principled person compared to OpenAI's Sam Altman.
Published: 03 Aug 2026, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented