ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ബ്രഹ്മോസ് സെന്റര്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ഏറ്റെടുക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
കേന്ദ്ര സര്‍ക്കാരിന്റെയും റഷ്യന്‍ സര്‍ക്കാരിന്റേയും സംയുക്ത സംരംഭമാണ് തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് സെന്റര്‍ (ബിഎടിഎല്‍). അത് ഡിആര്‍ഡിഒ യുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറും. നിലവില്‍ അവിടുള്ള ജീവനക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേയും ഡിആര്‍ഡിഒയുടേയും ജീവനക്കാരായി മാറും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര ഭാരതം എന്ന ലക്ഷ്യത്തിന് വലിയ മുതല്‍ക്കൂട്ടാണ് ബ്രഹ്മോസ് എയറോസ്പേസ് തിരുവനന്തപുരം. ഡിആര്‍ഡിഒയ്ക്ക് കീഴിലേക്ക് വരുന്നതോടെ ബ്രഹ്മോസ് സെന്റര്‍ അതിന്റെ മുഴുവന്‍ ശേഷിയും കൈവരിക്കും. രാജ്യത്തിന്റെ തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സുപ്രധാന കേന്ദ്രമായി തിരുവനന്തപുരം സെന്റര്‍ മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെന്ററിലെ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും എന്നതൊക്കെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വെറുതെ വിവാദുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സെന്റര്‍ പൂടുകയാണെന്ന തര്തില്‍ ഐ.എന്‍.ടി.യു.സി, എഐടിയുസി യൂണിയനുകളാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത്. സെന്റര്‍ ഡിആര്‍ഡിഒ ഏറ്റെടുക്കുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചതായും സെന്റര്‍ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
Content Highlights: drdo will acquire brahmos centre in thiruvananthapuram
Published: 02 Jul 2025, 06:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented