ഡൊണാള്ഡ് ട്രംപിന്റെ പ്രതിനിധി സംഘത്തോടൊപ്പം എന്വിഡിയ സിഇഒ ജെന്സന് ഹുവാങ്ങും ചൈന സന്ദര്ശിച്ചിരുന്നു. ഈ സന്ദര്ശനത്തിന് തൊട്ടുപിന്നാലെയാണ് ചിപ്പ് നിരോധനവും കരിമ്പട്ടികയില് പെടുത്തലും.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും സംഘവും ചൈന സന്ദർശിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെ പ്രമുഖ യു.എസ് ടെക് കമ്പനിക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ചൈന. അമേരിക്കൻ ടെക് ഭീമനായ എൻവിഡിയയുടെ പ്രത്യേക ഗ്രാഫിക്സ് ചിപ്പുകൾക്ക് ചൈന നിരോധനം ഏർപ്പെടുത്തിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എൻവിഡിയയുടെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്ന RTX 5090 GPU-യുടെ കയറ്റുമതി ചെയ്യുന്ന പതിപ്പായ RTX 5090D V2 ഗ്രാഫിക്സ് കാർഡ് ബെയ്ജിങ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സംഘത്തോടൊപ്പം എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും ചൈന സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ചിപ്പ് നിരോധനവും കരിമ്പട്ടികയിൽ പെടുത്തലും എന്നതാണ് ശ്രദ്ധേയം.
കർശനമായ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കാൻ എൻവിഡിയ പ്രത്യേകം രൂപകൽപ്പന ചെയ്ത RTX 5090D V2 ചിപ്പിനെയാണ് ചൈന കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ചൈനീസ് വീഡിയോ ഗെയിമർമാർക്കും 3D ഡിജിറ്റൽ ആർട്ടിസ്റ്റുകൾക്കുമായി രൂപകൽപ്പന ചെയ്തതാണിത്.
ചൈനീസ് എഐ ഡെവലപ്പർമാർ ഇത്തരത്തിൽ മാറ്റം വരുത്തിയ ഗെയിമിങ് കാർഡുകൾ എഐ മോഡലുകൾക്ക് പരിശീലനം നൽകുന്നതിനായി ഉപയോഗിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തൊട്ടുപിന്നാലെയാണ് ചൈന നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. സെമികണ്ടക്ടർ രംഗത്തെ സ്വയം പര്യാപ്തതയാണ് ബെയ്ജിങ് ലക്ഷ്യമിടുന്നത്. വാവേ പോലുള്ള തദ്ദേശീയ കമ്പനികളുടെ എഐ ചിപ്പുകളിൽ നിക്ഷേപം നടത്താൻ ചൈനയിലെ ടെക് കമ്പനികൾക്ക് താത്പര്യം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.
ചൈനയുടെ ചിപ്പ് നിരോധനം ജെൻസൻ ഹുവാങ്ങ് നേരത്തെതന്നെ ഭയപ്പെട്ടിരുന്ന നടപടിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ശക്തമായ ചിപ്പുകൾ ചൈന സ്വന്തമായി വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ജെൻസൻ ഹുവാങ് മാസങ്ങളായി വാഷിങ്ടണിന് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതി നിരോധിക്കുന്നത് ചൈനയുടെ എഐ വികസനം മരവിപ്പിക്കില്ലെന്നും ചൈന കാര്യക്ഷമതയുള്ള ചിപ്പുകൾ സ്വന്തമായി വികസിപ്പിക്കുന്നപക്ഷം യുഎസിന് എതിരാളിയുടെ മേലുള്ള സ്വാധീനം നഷ്ടപ്പെടുമെന്നും അദ്ദേഹം വാദിച്ചിരുന്നു.
Content Highlights: Beijing has officially blacklisted Nvidia's export-compliant RTX 5090D V2 graphics card., The ban occurred shortly after a high-profile US delegation visit involving CEO Jensen Huang., China is actively restricting Nvidia hardware to force reliance on domestic alternatives like Huawei., Chinese AI developers previously used gaming-grade Nvidia cards to bypass enterprise-grade chip restrictions., Beijing aims for complete semiconductor independence by 2026.
Published: 20 May 2026, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented