കഴിഞ്ഞ മാസം ചൈന തങ്ങളുടെ ചാങ്ഇ 7 ദൗത്യം വൈകിപ്പിച്ച പശ്ചാത്തലത്തിലാണ് അമേരിക്ക കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന ഐസക്ക്മാന്റെ പരാമര്ശം.

എഐ(നിർമിതബുദ്ധി) യിലും ഹ്യൂമനോയ്ഡ് റോബോട്ടുകളിലും മുതൽ ഇലക്ട്രിക് വാഹന രംഗത്തുവരെ ചൈനയിൽനിന്നുള്ള കടുത്ത മത്സരമാണ് യു.എസ് നേരിടുന്നത്. എഐ മനുഷ്യരെ കൊന്നൊടുക്കാനുള്ള സാധ്യത സംബന്ധിച്ച മുന്നറിയിപ്പിനെത്തുടർന്ന് ഈ രംഗത്തെ മുന്നേറ്റത്തിന്റെ വേഗം കുറയ്ക്കണമെന്ന് ടെക് കമ്പനി മേധാവികളടക്കം ആവശ്യപ്പെട്ടിട്ടും ട്രംപ് വഴങ്ങാത്തത് ഈ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ്.
അമേരിക്ക എഐ മുന്നേറ്റത്തിന്റെ വേഗം കുറച്ചാൽ നേട്ടം കൊയ്യുന്നത് ചൈന ആയിരിക്കുമെന്ന് ട്രംപ് കരുതുന്നു. ഇത്തരം ആശങ്കകൾക്കിടെ ചാന്ദ്രദൗത്യത്തിലും ചൈനയുടെ മുന്നേറ്റം യു.എസിനെ ഭയപ്പെടുത്തുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. നാസ മേധാവി ജാരെദ് ഐസക്മാൻ തന്നെയാണ് ഇത്തരത്തിലുള്ള ആശങ്ക പരസ്യമായി പങ്കുവെച്ച് രംഗത്തെത്തിയിട്ടുള്ളത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചൈന ആദ്യം എത്തിയാൽ അമേരിക്കയ്ക്ക് അത് കനത്ത തിരിച്ചടിയാകുമെന്നാണ് ഐസക്മാൻ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ ചന്ദ്രനിലെ ചില സുപ്രധാന ഭാഗങ്ങളിൽനിന്ന് യു.എസിനെ ചൈന പുറന്തള്ളാൻ സാധ്യതയുണ്ടെന്ന് ഹൂസ്റ്റണിൽ ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എന്താണ് യു.എസിന്റെ ആശങ്ക?
ഐസ് രൂപത്തിലുള്ള ജലവും മനുഷ്യന് ഉപയോഗപ്രദമായ മറ്റ് വസ്തുക്കളും അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 'കോൾഡ് ട്രാപ്പുകൾ' അഥവാ സ്ഥിരമായി നിഴൽ വീണ പ്രദേശങ്ങളുള്ള ഷാക്കിൾട്ടൺ ഗർത്തത്തെയാണ് ചൈനയുടെ ചാങ്'ഇ 7 ദൗത്യം ലക്ഷ്യമിട്ടിരിക്കുന്നതെന്ന വസ്തുതയാണ് നാസ മേധാവിയെ അസ്വസ്ഥനാക്കുന്നത്.
'അവർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ് ലക്ഷ്യമിടുന്നത്. യു.എസ് കഷ്ടിച്ച് രക്ഷപ്പെട്ടതാകാം. ചാങ്'ഇ 7 ദൗത്യം വൈകിപ്പിക്കേണ്ടി വന്നില്ലായിരുന്നുവെങ്കിൽ അവർ ഷാക്കിൾട്ടൺ ഗർത്തത്തിലേക്ക് പോകുമായിരുന്നു.' - ഐസക്മാൻ പറയുന്നു.
അമേരിക്കയുടെ ചാന്ദ്ര പദ്ധതികൾക്ക് തിരിച്ചടിയാകുംവിധം ചൈന എക്‌സ്‌ക്ലൂഷൻ സോണുകൾ (പ്രവേശനം വിലക്കപ്പെട്ട മേഖലകൾ) സ്ഥാപിച്ചേക്കാമെന്നാണ് ഐസക്ക്മാൻ ആശങ്കപ്പെടുന്നത്. ലാൻഡിംഗ് ക്രാഫ്റ്റുകൾക്ക് ചുറ്റും ഒന്നുമുതൽ അഞ്ച് കിലോമീറ്റർ വരെ സുരക്ഷാ മേഖല ആവശ്യമാണ്. അതിനാൽ ആദ്യം അവിടെയെത്തുന്നവർക്ക് സ്വാഭാവികമായും എതിരാളികളുടെ പ്രവേശനം തടയാൻ സാധിക്കും. 'ആദ്യം ചന്ദ്രനിൽ ഇറങ്ങുന്നത് ആരാണെന്നത് സുപ്രധാനമാണ്. യു.എസ് പിന്നിലായിപ്പോയാൽ അതിന്റെ ആഘാതം ലോകമെമ്പാടും അനുഭവപ്പെടും.' - ഐസക്ക്മാൻ പറഞ്ഞു.
ബഹിരാകാശ ഗവേഷണത്തിൽ ശക്തി തെളിയിക്കാൻ ചൈന വൻതോതിൽ മുതൽമുടക്കുന്നതിനിടെയാണ് നാസ മേധാവിയുടെ പരാമർശങ്ങൾ ശ്രദ്ധനേടുന്നത്. 1972-ലെ യു.എസ് ദൗത്യത്തിന് ശേഷം ചന്ദ്രനിൽ മനുഷ്യരെ അയക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാൻ ചൈന പദ്ധതിയിടുന്നുണ്ട്. 2030-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്ക് അയക്കുകയെന്ന ലക്ഷ്യം ചൈനയ്ക്ക് കൈവരിക്കാനാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
കഴിഞ്ഞ മാസം ചൈന തങ്ങളുടെ ചാങ്ഇ 7 ദൗത്യം വൈകിപ്പിച്ച പശ്ചാത്തലത്തിലാണ് അമേരിക്ക കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന ഐസക്ക്മാന്റെ പരാമർശം. ഓർബിറ്റർ, ലാൻഡർ, റോവർ, മൊബൈൽ 'ഹോപ്പർ' എന്നിങ്ങനെ നാല് വ്യത്യസ്ത റോബോട്ടിക് വാഹനങ്ങൾ ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് ചൈനയുടെ ഈ ദൗത്യം ലക്ഷ്യമിടുന്നത്.
Content Highlights: NASA warns that China could lock the US out of valuable real estate on the Moon's South Pole., China's Chang'e 7 mission is targeting the Shackleton Crater, known for permanent shadow regions and water ice., Exclusion zones on the Moon could deny access to rival space agencies within a one-to-five kilometer perimeter., Blue Origin's Blue Moon Mark 1 vehicle launch planned for spring 2027 gives NASA a chance to reach the terrain first.
Published: 26 Sept 2026, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented