ഓഫീസില് റെക്കോര്ഡിങ് ഡിവൈസ് കണ്ടെത്തിയതിനെ തുടര്ന്ന് അത് സ്ഥാപിച്ചയാളെ കണ്ടെത്താനും വിവരങ്ങള് മനസ്സിലാക്കാനും തങ്ങളുടെ എഐ മോഡലുകളാണ് ഉപയോഗിച്ചതെന്ന് ഓപ്പണ്എഐ പറയുന്നു.

ഓപ്പൺഎഐയിലെ 'ചാരവൃത്തി' കൈയോടെ പിടികൂടി കമ്പനിയുടെ എഐ (നിർമിതബുദ്ധി) ഏജന്റുകൾ. പിന്നാലെ കമ്പനിക്കുള്ളിൽ റെക്കോർഡിങ് ഡിവൈസ് രഹസ്യമായി സ്ഥാപിച്ച എൻജിനീയർ സൗദി പൗരനായ അബ്ദുറഹ്മാൻ അൽഫോസാനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഓഫീസിൽ റെക്കോർഡിങ് ഡിവൈസ് കണ്ടെത്തിയതിനെ തുടർന്ന് അത് സ്ഥാപിച്ചയാളെ കണ്ടെത്താനും വിവരങ്ങൾ മനസ്സിലാക്കാനും തങ്ങളുടെ എഐ മോഡലുകളാണ് ഉപയോഗിച്ചതെന്ന് ഓപ്പൺഎഐ പറയുന്നു.
സാൻ ഫ്രാൻസിസ്കോയിലെ ഓപ്പൺഎഐയുടെ എക്സിക്യൂട്ടീവ് കോൺഫറൻസ് റൂമുകളിലൊന്നിലാണ് റെക്കോർഡിങ് ഡിവൈസ് സ്ഥാപിച്ചിരുന്നത്. കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്താൻ അറസ്റ്റിലായ ജീവനക്കാരൻ പദ്ധതിയിട്ടിരുന്നതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നു. ഒക്ടോബർ 9-നാണ് അൽഫോസാനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഫെഡറൽ കോടതിയിൽ ഹാജരാക്കി.
35-കാരനായ അൽഫോസാൻ യുഎസിലെ സ്ഥിര താമസക്കാരനാണ്. 2025 ജൂലായിലാണ് ഓപ്പൺഎഐയിൽ ചേർന്നത്. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് അഞ്ച് വർഷം വരെ തടവും 250,000 ഡോളർ (ഏകദേശം 2.37 കോടി രൂപ) പിഴയും മൂന്ന് വർഷത്തെ നിരീക്ഷണ കാലയളവും ശിക്ഷയായി ലഭിച്ചേക്കാം.
സംഭവം ഇങ്ങനെ
സെപ്റ്റംബർ 30-ന് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ജീവനക്കാർ തള്ളവിരലിന്റെ വലിപ്പമുള്ള റെക്കോർഡിങ് ഉപകരണം കണ്ടെത്തിയത്. കോൺഫറൻസ് റൂമിലെ ടിവിയ്ക്ക് പിന്നിലുള്ള യുഎസ്ബി പോർട്ടിൽ ടോയ്ലെറ്റ് പേപ്പറിൽ ഒളിപ്പിച്ച നിലയിലാണ് ഡിവൈസ് കണ്ടെത്തിയത്. മൈക്രോഫോൺ, ഊരിമാറ്റാവുന്ന ക്യാമറ സെൻസർ, മൈക്രോ എസ്ഡി സ്റ്റോറേജ് എന്നിവ ഇതിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെപ്റ്റംബർ 28-നോ അതിനടുത്ത ദിവസങ്ങളിലോ ആണ് ഇത് സ്ഥാപിച്ചതെന്ന് ഓപ്പൺഎഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഉള്ളടക്കങ്ങൾ എൻക്രിപ്റ്റ് ചെയ്തതിനാൽ അവ ലഭ്യമായിട്ടില്ല.
പദ്ധതി ആസൂത്രണം ചെയ്തതും എഐ സഹായത്തോടെ
ഓപ്പൺഎഐയുടെ കെട്ടിടങ്ങൾ, മീറ്റിങ് റൂമുകൾ, അവയുടെ പ്രത്യേകതകൾ, ഉന്നതർ ഇരിക്കുന്ന ലൊക്കേഷനുകൾ, മറ്റുകമ്പനികളുമായുള്ള മീറ്റിങ്ങുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ജീവനക്കാരൻ പ്രൊഡക്റ്റിവിറ്റി ടൂൾ ഉപയോഗിച്ചതായി അന്വേഷ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഉപകരണം നിർമ്മിക്കുക, കസ്റ്റമൈസ് ചെയ്യുക, ഇൻസ്റ്റാൾ ചെയ്യുക, ഓഡിയോ റെക്കോർഡ് ചെയ്യുക, ടെസ്റ്റ് ചെയ്യുക, റിമോട്ട് ആക്സസ് ചെയ്യുക എന്നിവയെക്കുറിച്ച് വിവരങ്ങൾ തേടാൻ ജീവനക്കാരൻ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്ത എഐ ചാറ്റ്ബോട്ട് അക്കൗണ്ട് ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
Content Highlights: OpenAI engineer Abdulrahman Alfozan arrested by FBI for planting a recording device in an executive conference room., OpenAI utilized its own AI models to trace the origins of the thumb-sized recording device., Alfozan allegedly used an AI chatbot to plan the espionage attempt and gather building details., No sensitive data, model weights, or source code were compromised during the incident., Alfozan faces up to five years in prison if convicted.
Published: 14 Oct 2026, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented