ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ നിർമിത ബുദ്ധി മോഡലായ ജെമിനി 4 ആർഗോൺ (Gemini 4 Argon) ആഗോളതലത്തിൽ പുറത്തിറക്കി. ഡെവലപ്പർമാർക്കും വ്യവസായ സ്ഥാപനങ്ങൾക്കും യോഗ്യതയുള്ള സബ്‌സ്‌ക്രൈബർമാർക്കുമാണ് ഇത് ലഭ്യമാവുക. സോഫ്റ്റ്‌വെയർ എൻജിനീയറിംഗ്, ധനകാര്യം, നിയമ സേവനങ്ങൾ, സൈബർ സെക്യൂരിറ്റി, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലെ സങ്കീർണ്ണമായ ജോലികൾ നിർവ്വഹിക്കാൻ ശേഷിയുള്ള രീതിയിലാണ് ഈ പുതിയ എഐ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

To advertise here,

യോഗ്യരായ ഉപയോക്താക്കൾക്ക് Gemini API, AI Studio, Google Antigravity എന്നിവയിലൂടെയും, ഗൂഗിൾ എഐ അൾട്രാ, പ്രോ സബ്‌സ്‌ക്രൈബർമാർക്ക് Gemini app, AI Mode in Search എന്നിവയിലൂടെയും മോഡൽ ലഭ്യമാണ്. ഇൻട്രൊഡക്റ്ററി നിരക്കായി 1 ദശലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് 2 യുഎസ് ഡോളറും, 1 ദശലക്ഷം ഔട്ട്പുട്ട് ടോക്കണുകൾക്ക് 10 യുഎസ് ഡോളറുമാണ് ഈടാക്കുന്നത്. കാഷ് ചെയ്ത ഇൻപുട്ട് ടോക്കണുകൾക്ക് 95% ഇളവും നൽകുന്നുണ്ട്.

പ്രകടന മികവും കാര്യക്ഷമതയും

ധനകാര്യം, കോഡിംഗ്, ടാക്സ്, നിയമ മേഖലകളിൽ എഐ മോഡലുകളുടെ പ്രകടനം വിലയിരുത്തുന്ന വാൾസ് ഇൻഡക്സിൽ (Vals Index) ജെമിനി 4 ആർഗോൺ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ഗൂഗിൾ ആന്റിഗ്രാവിറ്റിയിൽ ആർഗോൺ ഉപയോഗിച്ച എൻജിനീയർമാർ ഏജന്റ് അധിഷ്ഠിത കോഡ് സബ്മിഷനുകളിൽ 35 ശതമാനത്തിലധികം വർദ്ധനവ് വരുത്തുകയും, കോഡ് റോൾബാക്കുകൾ മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു.

ഗൂഗിൾ ക്രോം ടീമിന് മാസങ്ങൾ എടുക്കുമായിരുന്ന സങ്കീർണ്ണമായ ആർക്കിടെക്ചറൽ റിഫാക്ടറിംഗ് പ്രോജക്റ്റ് ഏതാനും ആഴ്ചകൾ കൊണ്ട് പൂർത്തിയാക്കാൻ ഇതിലൂടെ സാധിച്ചു.

ശാസ്ത്ര ഗവേഷണമേഖലയിലും ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം സൈബർ സുരക്ഷ കണ്ടെത്തി പരിഹരിക്കാനും ഇത് ഉപയോഗിക്കാനാവും.

വ്യാജവും അപകടകരവുമായ പ്രോംപ്റ്റുകൾ തടയാൻ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന 10,000 ശാസ്ത്രജ്ഞർക്ക് ഗൂഗിൾ ആന്റിഗ്രാവിറ്റിയിൽ 6 മാസത്തേക്ക് സൗജന്യ ആക്‌സസ് നൽകുമെന്നും, വിപുലമായ ജെമിനി 4 മോഡൽ പരമ്പരയുടെ തുടക്കം മാത്രമാണ് ആർഗോൺ എന്നും ഗൂഗിൾ അറിയിച്ചു.