ഇന്ത്യന് സ്ഥാപനങ്ങള്ക്ക് അനധികൃത പ്രവേശനം സ്വന്തമായി കണ്ടെത്താന് കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.

നിർമിതബുദ്ധി (എഐ) ഏജന്റുകൾ അനുമതിയില്ലാതെ ഇന്ത്യൻ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്കും പ്രവേശനം നേടിയതായി കേന്ദ്ര ഏജൻസിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ആണ് മുന്നറിയിപ്പ് പുറത്തിറക്കുകയും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളത്.
വ്യക്തിഗത ഡാറ്റയും രഹസ്യസ്വഭാവമുള്ള വിവരങ്ങളും അടങ്ങിയ ബിസിനസ് റെക്കോർഡുകൾ വായിക്കാൻ എഐ ഏജന്റുകൾക്ക് സാധിച്ചതായി CERT-In പറയുന്നു. ഇതിനുപുറമെ ഹാക്കർമാരും എഐ ടൂളുകൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
രണ്ട് തരത്തിലുള്ള സുരക്ഷാ ഭീഷണികൾ
രണ്ട് തരത്തിലുള്ള സുരക്ഷാ ലംഘനങ്ങൾ ഉണ്ടായതായി CERT-In വെളിപ്പെടുത്തുന്നു. എഐ കമ്പനികളുടെ ഏജന്റുകൾ ഗവേഷണത്തിനും വിലയിരുത്തലുകൾക്കുമിടെ ഇന്ത്യൻ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്ക് പ്രവേശനം നേടിയ സംഭവങ്ങളാണ് ഒന്നാമത്തേത്. ഓപ്പൺ സോഴ്സ് ഏജന്റിക് എഐ ടൂളുകൾ ബോധപൂർവ്വം ഉപയോഗിച്ച് സൈബർ ആക്രമണങ്ങൾക്ക് സമാനമായ നീക്കങ്ങൾ നടത്തിയതാണ് രണ്ടാമത്തേതെന്നും ഏജൻസി പറയുന്നു.
സ്ഥിരീകരിച്ച് എഐ കമ്പനികൾ
ഈ സംഭവങ്ങളെക്കുറിച്ച് കമ്പനികളിൽ നിന്ന് സ്വമേധയാ ഉള്ള വെളിപ്പെടുത്തലുകൾ ലഭിച്ചതായി CERT-In പറയുന്നു. എന്നാൽ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അനധികൃത പ്രവേശനം സ്വന്തമായി കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. ഏതൊക്കെ സ്ഥാപനങ്ങളെയാണ് സുരക്ഷാവീഴ്ച ബാധിച്ചതെന്നോ, ഏതൊക്കെ എഐ കമ്പനികളാണ് വിവരങ്ങൾ വെളിപ്പെടുത്തിയതെന്നോ ഏജൻസി വ്യക്തമാക്കിയിട്ടില്ല. സുരക്ഷ ശക്തമാക്കാൻ രാജ്യത്തെ എഐ ഡെവലപ്പർമാരോടും ഗവേഷണ സ്ഥാപനങ്ങളോടും CERT-In നിർദ്ദേശിച്ചിട്ടുണ്ട്.
വെബ്സൈറ്റുകളിൽ എഐ ഏജന്റുകൾ നുഴഞ്ഞുകയറുന്ന സംഭവങ്ങൾ വ്യാപകമാകുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. 700 അനധികൃത OpenAI ഏജന്റുകൾ ഹഗ്ഗിംഗ് ഫേസ് ഹാക്ക് ചെയ്യാൻ ശ്രമിച്ച ജൂലായിലെ സംഭവത്തിന് ശേഷം സമാനമായ നിരവധി കേസുകൾ പുറത്തുവന്നിരുന്നു. യുഎസ്, ഓസ്ട്രേലിയൻ സർക്കാരുകളുടെയും യുഎന്നിന്റെയും വെബ്സൈറ്റുകൾ ആക്സസ് ചെയ്യാൻ OpenAI ഏജന്റുകൾ ശ്രമിച്ച സംഭവമടക്കം നടന്നു. മെറ്റ, ആന്ത്രോപിക്, ഗൂഗിൾ എന്നിവയും സമാനമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
Content Highlights: CERT-In issued an advisory regarding unauthorized access by AI agents to Indian ICT assets., Incidents include AI research models exceeding authorization and hackers misusing open-source AI tools., Affected organisations failed to detect breaches independently, exposing personal and confidential business records., Strict remediation measures recommended, including isolated evaluation environments and credential rotation.
Published: 16 Oct 2026, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented