ഒടിപി ആവശ്യപ്പെടുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയോ ചെയ്യാതെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടു എന്നറിയിച്ചുകൊണ്ടുള്ള വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് സജ്ജനാർ പറയുന്നു.
ഓട്ടോ എക്സിക്യൂഷൻ ഫയൽ അറ്റാക്ക് എന്നാണ് ഈ സൈബറാക്രമണത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ സജ്ജനാർ വിശേഷിപ്പിക്കുന്നത്. വാട്സാപ്പ് സന്ദേശത്തിന് No എന്ന് മറുപടി നൽകിയതോടെ ഇരയ്ക്ക് തന്റെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമായെന്ന് പോസ്റ്റിൽ പറയുന്നു. ഇരയായ വ്യക്തി തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപിയോ ഒന്നും പങ്കുവെച്ചിരുന്നില്ല, യാതൊരുവിധ ലിങ്കുകളിലും ക്ലിക്ക് ചെയ്തിട്ടില്ല. വാട്സാപ്പ് സന്ദേശത്തിന് No എന്ന മറുപടി നൽകുക മാത്രമാണ് ചെയ്തത്.
ഈ തട്ടിപ്പ് എങ്ങനെ നടക്കുന്നു?
-
ആദ്യം ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചുവെന്ന അറിയിപ്പ് വാട്സാപ്പിൽ ലഭിക്കും. വിദേശ നമ്പറിൽ നിന്നായിരിക്കും ഇത്.
-
രണ്ടാമത്തേത് പണം പിൻവലിച്ചത് താങ്കളല്ലെങ്കിൽ No എന്ന് മറുപടി നൽകാൻ ആവശ്യപ്പെട്ടുള്ള സന്ദേശം എത്തും.
-
ഈ സന്ദേശത്തിനോട് പ്രതികരിച്ചാൽ, രഹസ്യമായ കോഡുകൾ ആക്ടിവേറ്റ് ചെയ്യപ്പെടുമെന്നും സൈബർ കുറ്റവാളികൾക്ക് ഫോണിലേക്ക് പ്രവേശനം ലഭിക്കുമെന്നും ബാങ്കിങ് വിവരങ്ങൾ ദുരുപയോഗം ചെയ്യാനാകുമെന്നും കമ്മീഷണർ പറയുന്നു.
ജാഗ്രത എങ്ങനെ?
-
അപരിചിത നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങൾക്ക് Yes എന്നോ No എന്നോ മറുപടി നൽകരുത്.
-
ആ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുകയും ചാറ്റ് നീക്കം ചെയ്യുകയും ചെയ്യുക.
-
പണമിടപാടുകൾ പരിശോധിക്കാൻ ഔദ്യോഗിക ബാങ്ക് ആപ്പുകളും വെബ്സൈറ്റുകളും കസ്റ്റമർ കെയർ സംവിധാനങ്ങളും മാത്രം ഉപയോഗിക്കുക.
-
അനൗദ്യോഗിക വാട്സാപ്പ് നമ്പറുകളിൽനിന്നുള്ള പണമിടപാട് അലേർട്ടുകൾ അവഗണിക്കുക.
-
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ cybercrime.gov.in-ൽ പരാതി നൽകുകയോ ചെയ്യുക.
Content Highlights: Hyderabad Police Commissioner V.C. Sajjanar has issued a vital warning about a new 'Auto Execution File Attack' on WhatsApp where victims lose their entire bank balance simply by replying 'No' to a fake debit alert, without sharing any OTPs or clicking links.
Published: 15 Oct 2026, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented