പ്രവര്ത്തനക്ഷമമായ ഒരു ആയുധം സംഘം വിജയിച്ചതിന് തെളിവില്ലെങ്കിലും അവര് ഒരു ഗൈഡഡ് റോക്കറ്റ് പരീക്ഷിച്ചു നോക്കിയതായി ആന്ത്രോപിക് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.

എഐ (നിർമിതബുദ്ധി) സംവിധാനങ്ങളുടെ അപകടകരമായ ദുരുപയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. യെമൻ കേന്ദ്രീകരിച്ചുള്ള ഹൂതികളുടെ ഗൈഡഡ് ആയുധ എഞ്ചിനീയറിങ് വിഭാഗം മൂന്ന് ആയുധ വികസന പദ്ധതികളിൽ ക്ലോഡ് കോഡ് എന്ന എഐ ടൂൾ എങ്ങനെ ഉപയോഗിച്ചുവെന്ന് വിശദീകരിക്കുന്ന ആന്ത്രോപിക്കിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. യു.എസ് എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ മുൻനിര എഐ ടൂളാണ് ക്ലോഡ്.
യെമനിലെ ഹൂതികൾ തങ്ങളുടെ ക്ലോഡ് കോഡിങ് ടൂൾ ഉപയോഗിച്ച് റോക്കറ്റുകൾക്കും ബാലിസ്റ്റിക് മിസൈലുകൾക്കുമുള്ള ഗൈഡൻസ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചതായാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. ഒരു ഗൈഡഡ് റോക്കറ്റ് അവർ പരീക്ഷിച്ചു നോക്കിയതായും റിപ്പോർട്ടിൽആന്ത്രോപിക് സമ്മതിച്ചിട്ടുണ്ട്.
ദുരുപയോഗം ഇങ്ങനെ:
എഐയുടെ ദുരുപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനും 2026 സെപ്റ്റംബറിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടിലാണ് വിശദാംശങ്ങളുള്ളത്. യെമൻ കേന്ദ്രീകരിച്ചുള്ള ഹൂതികളുടെ ഗൈഡഡ് ആയുധ എഞ്ചിനീയറിങ് വിഭാഗം മൂന്ന് ആയുധ വികസന പദ്ധതികളിൽ ക്ലോഡ് കോഡ് എങ്ങനെ ഉപയോഗിച്ചുവെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ഫോൺ-ക്ലാസ് ഫ്‌ളൈറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ച ഗൈഡഡ് റോക്കറ്റ്, 2,000 കിലോമീറ്ററിലധികം ദൂരപരിധി ലക്ഷ്യമിടുന്ന മൾട്ടി-സ്റ്റേജ് ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ വകഭേദം ഉൾപ്പെടുന്ന മൾട്ടി-വേരിയന്റ് മിസൈൽ സെറ്റ് എന്നിവ ഹൂതികൾ വികസിപ്പിച്ചു എന്നാണ് വെളിപ്പെടുത്തൽ.
മിസൈൽ നിയന്ത്രിക്കുകയും അതിന്റെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്ന ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ (GNC) സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിന് എൻജിനിയർമാർക്ക് പകരമായാണ് ഹൂതികളുടെ എൻജിനിയറിങ് വിഭാഗം ക്ലോഡ് കോഡ് ഉപയോഗിച്ചത്.
മിസൈലിന്റെ ഫ്‌ളൈറ്റ് കമ്പ്യൂട്ടറിൽ ഓപ്പൺ സോഴ്‌സ് ഓട്ടോപൈലറ്റ് സംയോജിപ്പിക്കുന്നതിനും, നിയന്ത്രണ - നിരീക്ഷണ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിനും, കൺട്രോൾ സംവിധാനങ്ങൾ ട്യൂൺ ചെയ്യുന്നതിനും, ഫ്‌ളൈറ്റ് സിമുലേഷൻ നടത്തുന്നതിനും ക്ലോഡ് എഐ ഉപയോഗിച്ചു.
ഒരു ടീം ലീഡ് ജോലികൾ വിഭജിച്ചു നൽകുന്നതുപോലെ ഈ സംഘം ഒരേസമയം നിരവധി ക്ലോഡ് സംവിധാനങ്ങൾ നിയന്ത്രിക്കുകയും ഓരോന്നിനും പ്രത്യേക റോൾ നൽകുകയും ചെയ്തു. ഒരു എഐ ഏജന്റിന് കോഡ് എഴുതാനുള്ള ചുമതലയും, മറ്റൊന്നിന് ഗവേഷണം നടത്താനുള്ള ചുമതലയും, മൂന്നാമത്തേതിന് കോഡ് അവലോകനം ചെയ്യാനുള്ള ചുമതലയും നൽകി. ഇത്തരത്തിലാണ് ഗൈഡഡ് മിസൈലുകൾ എഐ സഹായത്തോടെ ഹൂതികൾ വികസിപ്പിച്ചതെന്ന് റിപ്പോർട്ടിൽ ആന്ത്രോപിക് വിശദീകരിക്കുന്നു.
എന്തുകൊണ്ട് തടയാൻ കഴിഞ്ഞില്ല?
ഗ്രൂപ്പിന്റെ പല നീക്കങ്ങളും ആന്ത്രോപിക്കിന്റെ സുരക്ഷാ സംവിധാനങ്ങൾ തടഞ്ഞുവെങ്കിലും എല്ലാ ശ്രമങ്ങളും തടയാൻ കഴിഞ്ഞില്ലെന്ന് കമ്പനി റിപ്പോർട്ടിൽ സമ്മതിച്ചിട്ടുണ്ട്. പദ്ധതിയുടെ ലക്ഷ്യങ്ങളടക്കം ഒളിപ്പിക്കുന്നതിനുൾപ്പെടെ വിവിധ തന്ത്രങ്ങൾ പ്രയോഗിച്ച സംഘം സുരക്ഷാ പരിശോധനകളെ വിദഗ്ധമായി മറികടന്നു. ഒരോ സെഷനിലും തങ്ങളുടെ മുഴുവൻ ഉദ്ദേശ്യങ്ങളും വ്യക്തമാകാത്ത വിധം അവർ തങ്ങളുടെ ജോലി ഒന്നിലധികം സെഷനുകളിലായി വിഭജിച്ചതായും ക്ലോഡ് നിർമ്മാതാക്കൾ പറയുന്നു.
ഗൈഡഡ് ആയുധങ്ങൾ വികസിപ്പിക്കുന്നതിനായി സംഘം നിരന്തര ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ആന്ത്രോപിക് കൂട്ടിച്ചേർത്തു. പ്രവർത്തനക്ഷമമായ ഒരു ആയുധം സംഘം വിജയിച്ചതിന് തെളിവില്ലെങ്കിലും അവർ ഒരു ഗൈഡഡ് റോക്കറ്റ് പരീക്ഷിച്ചു നോക്കിയതായി ആന്ത്രോപിക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: Anthropic admitted Houthi-linked actors in Yemen used Claude AI for missile and rocket guidance software development., Actors utilized Claude Code to work on guided rockets, ballistic missiles, and hypersonic glide vehicle variants., Safeguards were partially evaded by concealing intentions and splitting work across multiple sessions., Anthropic banned associated accounts and shared threat intelligence after internal investigations.
Published: 13 Oct 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented