ഓപ്പണ്എഐയുടെ വമ്പന് കമ്പ്യൂട്ടിങ് വിപുലീകരണ പദ്ധതികള്ക്കിടയിലാണ് രുദ്രരാജുവിന്റെ നിയമനം എന്നത് ശ്രദ്ധേയമാണ്.

അടിസ്ഥാന സൗകര്യ വികസനം കമ്പ്യൂട്ടിങ് ബിസിനസ് എന്നിവയുടെ മേധാവിയായി ഹൈദരാബാദ് സ്വദേശിയായ വിജയ് രുദ്രരാജുവിനെ നിയമിച്ച് ഓപ്പൺഎഐ. ഡാറ്റാ സെന്റർ വിപുലീകരണവും എഐ അടിസ്ഥാന സൗകര്യങ്ങളിലെ വമ്പൻ നിക്ഷേപങ്ങളും വേഗത്തിലാക്കുന്നതിനിടെയാണ് സുപ്രധാന നിയമനം. ഇലോൺ മസ്കിന്റെ എക്സ്എഐ (xAI) യിലെ പ്രവർത്തന പചിചയവുമായാണ് ഇന്ത്യൻ - അമേരിക്കൻ ടെക് എക്സിക്യൂട്ടിവായ രാജു ഓപ്പൺഎഐയിൽ എത്തുന്നത്.
2025-ൽ ഓപ്പൺഎഐയിൽ എത്തിയ രുദ്രരാജു 2026 ജൂലായിൽ കമ്പ്യൂട്ടിങ് വിഭാഗത്തിലെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിക്കപ്പെട്ടിരുന്നു. ചുമതലകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതാണ് പുതിയ നിയമനം.
നേതൃമാറ്റത്തിന് പിന്നിൽ
ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്റെ നേതൃസ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന കർണാടക സ്വദേശിയായ സച്ചിൻ കട്ടിക്ക് പകരമായാണ് രുദ്രരാജു സുപ്രധാന സ്ഥാനത്തേക്ക് എത്തുന്നത്. ഇന്റലിൽനിന്ന് ഓപ്പൺഎഐയിലെത്തിയ സച്ചിൻ കട്ടി ഓപ്പൺഎയൈുടെ ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള വമ്പൻ അടിസ്ഥാന സൗകര്യ പദ്ധതികളുടെ മേൽനോട്ടം വഹിച്ചിരുന്നു.
സെമികണ്ടക്ടർ, ഇൻഫ്രാസ്ട്രക്ചർ വികസനത്തിന് ഓപ്പൺഎഐ മോഡലുകൾക്ക് എങ്ങനെ സഹായിക്കാനാകും എന്ന് പരിശോധിക്കുന്ന ജിപിടി-ഇൻഫ്രാ (GPT-Infra) എന്ന സംരംഭത്തിനും കട്ടി മേൽനോട്ടം നൽകിയിരുന്നു. ഈ പ്രവർത്തനങ്ങൾ ഇനി ഓപ്പൺഎഐയുടെ ചിപ്പ് ചീഫ് ആയ റിച്ചാർഡ് ഹോയുടെ നിയന്ത്രണത്തിലായിരിക്കും.
പ്രാധാന്യമേറെ
ഓപ്പൺഎഐയുടെ വമ്പൻ കമ്പ്യൂട്ടിങ് വിപുലീകരണ പദ്ധതികൾക്കിടയിലാണ് രുദ്രരാജുവിന്റെ നിയമനം എന്നത് ശ്രദ്ധേയമാണ്. ഭാവിയിലെ എഐ മോഡലുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്കായി കമ്പനി കോടികൾ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ്.
കൂടുതൽ ശക്തമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും വേണ്ടി ഓപ്പൺഎഐ മത്സരിക്കുന്നതിനിടെ ഡാറ്റാ സെന്ററുകളുടെയും കമ്പ്യൂട്ടിങ് ശേഷിയുടെയും വർധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യത്തെയാണ് രുദ്രരാജുവിന്റെ നിയമനം അടിവരയിടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഹൈദരാബാദിലെ എൻജിനീയറിങ് വിദ്യാർഥിയിൽ നിന്നാണ് രുദ്രരാജു ലോകത്തെ മുൻനിര എഐ കമ്പനിയുടെ നിർണായക പദവിയിലേക്ക് വളർന്നത് എന്നതാണ് ശ്രദ്ധേയം.
ഹൈദരാബാദിലെ ചൈതന്യ ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് അദ്ദേഹം കമ്പ്യൂട്ടർ സയൻസ് പഠിച്ചത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ ആമസോൺ വെബ് സർവീസസിൽ (AWS) ഇന്റേൺഷിപ്പ് ചെയ്തിരുന്നു. തുടർന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടാനായി അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി.
Content Highlights: Former xAI executive Uday Ruddarraju appointed to lead OpenAI infrastructure and computing businesses in 2026., Ruddarraju succeeds Sachin Katti as the key leader overseeing critical data centre expansions., OpenAI plans massive investments in physical infrastructure and computing capacity through 2030.
Published: 16 Oct 2026, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented