വേദാന്തയുടെ ഒഡിഷയിലെ ഫാക്ടറിയിലേക്ക് രണ്ട് റോബോട്ടുകള്ക്കുള്ള ഓര്ഡര് ലഭിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ അലുമിനിയം റിഫൈനറിയാണ് ഇത്.

കൊച്ചി: പഠനകാലത്തുതന്നെ റോബോട്ടിക്‌സ് തലയ്ക്കു പിടിച്ചവരാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ മുഹമ്മദ് അസ്ഹറും മലപ്പുറം എടപ്പാൾ സ്വദേശി ഷാഹിർ അബ്ദുള്ളയും. ഇരുവരും ചേർന്ന് കൊച്ചി കേന്ദ്രമായി 2021-ൽ തുടങ്ങിയ 'ഓട്ടോബോണിക്‌സ്' (autobonics.com) എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച 'ബോണിക് ബോട്ട് എം സീരീസ്' എന്ന റോബോട്ടുകളാണ് ഇന്ന് ഏതാനും വമ്പൻ വ്യവസായശാലകൾ തൊഴിൽ പരിശീലനത്തിനായി ഉപയോഗിക്കുന്നത്.
ഭാരത് അലുമിനിയം കമ്പനി (ബാൽകോ)യുടെ ഛത്തീസ്ഗഢിലെ ഫാക്ടറിയിലാണ് ബോണിക് ബോട്ട് ആദ്യം ലഭ്യമാക്കിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ നൂറിലേറെ തൊഴിലാളികൾക്ക് ഈ റോബോട്ട് അവിടെ പരിശീലനം നൽകി. ഇത് വിജയകരമായതോടെ, വേദാന്തയുടെ ഒഡിഷയിലെ ഫാക്ടറിയിലേക്ക് രണ്ട് റോബോട്ടുകൾക്കുള്ള ഓർഡർ ലഭിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ അലുമിനിയം റിഫൈനറിയാണ് ഇത്. പ്ലാന്റിലെ സ്‌കിൽ സെന്ററിലാണ് ജീവനക്കാർക്ക് റോബോട്ട് പരിശീലനം നൽകുന്നത്.
പ്രവർത്തന മാർഗനിർദേശങ്ങൾ, ഓൺ ബോർഡിങ്, സംവേദനാത്മക തൊഴിൽ ബോധവത്കരണം എന്നിവയ്ക്കായാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിനെ ഉപയോഗിക്കുന്നത്. ഫെയ്സ് ഐ.ഡി. അല്ലെങ്കിൽ ടാഗ് ഉപയോഗിച്ച് ഹാജർ എടുക്കാൻ വരെ കഴിയുന്നതാണ് ഇവ. കൂടുതൽ വ്യവസായഗ്രൂപ്പുകളിൽ നിന്ന് അന്വേഷണങ്ങൾ വരുന്നുണ്ടെന്ന് ഓട്ടോബോണിക്‌സ് കോ-ഫൗണ്ടർമാരായ ഷാഹിർ അബ്ദുള്ളയും മുഹമ്മദ് അസ്ഹറും പറഞ്ഞു.
എസ്.ആർ.എം. കോളേജിന്റെ സഹകരണത്തോടെ 'മാതൃഭൂമി' ഏതാനും വർഷം മുൻപ് സംഘടിപ്പിച്ച 'ഐ ആം കലാം' ശാസ്ത്രമത്സരത്തിൽ പ്ലസ് ടു പഠനകാലത്ത് വിജയിയായ അസ്ഹർ, യങ് സയന്റിസ്റ്റ് മത്സരത്തിലും വിജയിയായിട്ടുണ്ട്. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്‌സിൽ ബി.ടെക് നേടിയിട്ടുണ്ട്.
കോയമ്പത്തൂരിൽനിന്ന് മെക്കട്രോണിക്‌സ് എൻജിനിയറിങ് പൂർത്തിയാക്കിയ ആളാണ് ഷാഹിർ. പഠനകാലത്ത് ഒരു റോബോട്ടിക്‌സ് പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്നാണ് ഇരുവരും ചേർന്ന് ഓട്ടോബോണിക്‌സ് എന്ന സംരംഭത്തിന് തുടക്കംകുറിച്ചത്. തുടക്കത്തിൽ സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്കുള്ള റോബോട്ടിക് കിറ്റും പരിശീലനവുമായിരുന്നു ഒരുക്കിയത്. പിന്നീടാണ് വ്യവസായ ഇടങ്ങളിലേക്ക് ആവശ്യമായ റോബോട്ടുകൾ വികസിപ്പിക്കാൻ തുടങ്ങിയത്.
Content Highlights: Autobonics, founded in 2021 by Mohammed Azhar and Shahir Abdulla, specializes in industrial training robots., The Bonic Bot M-Series provides automated onboarding, safety training, and attendance tracking., Successfully deployed at BALCO Chhattisgarh and Vedanta Odisha refineries., The startup evolved from creating educational robotics kits to developing advanced industrial solutions.
Published: 31 Jul 2026, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented