പേഴ്‌സണൽ കമ്പ്യൂട്ടറുകളിലെ മെമ്മറി (RAM), ഉപയോഗത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഓൺലൈനിൽ കടുത്ത വിമർശനം നേരിട്ട് ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാൻ. നിർമിതബുദ്ധി (എഐ) രംഗത്തടക്കം കടുത്ത ചിപ്പ് ക്ഷാമം നേരിടുന്നതിനിടെ പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ വലിയ അളവിലുള്ള RAM സൂക്ഷിക്കുന്ന പ്രവണതയെയാണ് അദ്ദേഹം വിമർശിച്ചത്.

To advertise here,

ഇതോടെ ഓൺലൈനിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. തന്റെ പരാമർശം സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നടക്കം വിശദീകരിച്ചിട്ടും വിമർശകർ അടങ്ങിയില്ല. ഇതോടെയാണ് ഓപ്പൺഎഐ സിഇഓയ്ക്ക് സ്വന്തം പേരുതന്നെ കുറച്ച് സമയത്തേക്കെങ്കിലും മാറ്റേണ്ടിവന്നത്.

പേര് മാറ്റം നിർദേശിച്ചത് X ഉപയോക്താവ്

സാം ഓൾട്ട്മാന്റെ ഒരു എക്‌സ് പോസ്റ്റിന് മറുപടിയായി ഒരു ഉപയോക്താവാണ് തമാശയായി അദ്ദേഹത്തിന് പുതിയ പേര് നിർദ്ദേശിച്ചത്. ഇത് അംഗീകരിച്ച അദ്ദേഹം കുറച്ച് സമയത്തേക്ക് എക്‌സിലെ സ്വന്തം ഡിസ്‌പ്ലേ നെയിം മാറ്റുകയായിരുന്നു. എക്‌സിലെ നിങ്ങളുടെ പേര് 'റാം ഓൾട്ട്മാൻ' എന്ന് മാറ്റാമോ? എന്ന് ഒരു ഉപയോക്താവ് ചോദ്യം ഉന്നയിച്ചു. 'ശരി, ആക്കാം'' എന്ന് മറുപടി നൽകിയ ഓപ്പൺഎഐ സിഇഒ പിന്നീട് തന്റെ ഡിസ്‌പ്ലേ നെയിം കുറച്ചു നേരത്തേക്ക് മാറ്റി.

തുടർന്ന് അദ്ദേഹം തന്റെ RAM പരാമർശത്തിൽ വിശദീകരണം നൽകുകയും ചെയ്തു. തന്റെ പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി വ്യാഖ്യാനിച്ചതാണ്. ലോകത്തിന് കൂടുതൽ മെമ്മറി ലഭിക്കണമെന്നും ആളുകൾക്ക് അവരുടെ കമ്പ്യൂട്ടറുകളിൽ ഇഷ്ടമുള്ളത്ര റാം ഇൻസ്റ്റാൾ ചെയ്യാൻ കഴിയണമെന്നും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.