രണ്ട് ഉപഗ്രഹങ്ങള് വിജയകരമായി ബഹിരാകാശത്ത് എത്തിച്ച സ്ഥാപനമാണ് HEX20. പുതിയ ദൗത്യത്തിനുള്ള ഉപഗ്രഹം യു.എ.ഇ ബഹിരാകാശ ഏജന്സിക്ക് അവര് കൈമാറാന് ഒരുങ്ങുകയാണ്.

'269 ജസ്റ്റിഷ്യ' എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ തിരുവനന്തപുരം ആസ്ഥാനമായ സ്പേസ്-ടെക് സ്ഥാപനം HEX20 വികസിപ്പിച്ച ഉപഗ്രഹം. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഒരു ഭീമൻ ഛിന്നഗ്രഹത്തിലേക്ക് അഞ്ച് ബില്യൺ (500 കോടി) കിലോമീറ്റർ ദൂരെയുള്ള യാത്രയ്ക്കാണ് EMA Probe എന്ന ഉപഗ്രഹം തയ്യാറെടുക്കുന്നത്.
രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്ത് എത്തിച്ച സ്ഥാപനമാണ് HEX20. പുതിയ ദൗത്യത്തിനുള്ള ഉപഗ്രഹം യു.എ.ഇ ബഹിരാകാശ ഏജൻസിക്ക് അവർ കൈമാറാൻ ഒരുങ്ങുകയാണ്. യു.എ.ഇയിലെ മസ്ദാർ സിറ്റിയിലുള്ള കമ്പനിയുടെ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത 'ഇഎംഎ പ്രോബ്' ഉപഗ്രഹം, 2036-ഓടെ ഛിന്നഗ്രഹ പര്യവേക്ഷണം തുടങ്ങും.
രണ്ട് വർഷത്തിലേറെ സമയമെടുത്താണ് ഈ ഉപഗ്രഹം നിർമ്മിച്ചത്. ഛിന്നഗ്രഹ പര്യവേക്ഷണ പേടകം നിർമ്മിക്കുന്നതിനായുള്ള ഡിസൈൻ വർക്ക്ഷോപ്പിന് ശേഷം 2024 നവംബറിൽ ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (TII) യു.എ.ഇ ബഹിരാകാശ ഏജൻസിയും HEX20-നെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ ഗൾഫ് രാജ്യത്തിന്റെ ഒരു ഡീപ്-സ്പേസ് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യൻ കമ്പനിയാണ് HEX20.
ഉപഗ്രഹം ഈ മാസം യു.എ.ഇക്ക് കൈമാറുമെന്ന് സ്റ്റാർട്ടപ്പ് വൃത്തങ്ങൾ പറയുന്നു. തുടർന്ന് ബഹിരാകാശ പേടകത്തിൽ ഘടിപ്പിക്കുന്നതിനായി അമേരിക്കയിലേക്ക് അയക്കും. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് പരിശോധനകൾ പൂർത്തിയാക്കി 2028-ഓടെ ഈ ഉപഗ്രഹം വിക്ഷേപിക്കും.
ഉപഗ്രഹം വഹിക്കുന്ന പേടകമായ 'എം.ബി.ആർ എക്സ്പ്ലോറർ' (MBR Explorer), ഛിന്നഗ്രഹ ബെൽറ്റിൽ എത്തിച്ചേരാൻ എട്ട് വർഷംകൊണ്ട് ഏകദേശം അഞ്ച് ബില്യൺ കിലോമീറ്റർ സഞ്ചരിക്കാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യാത്രയ്ക്കിടയിൽ, അന്തിമ ലക്ഷ്യമായ '269 ജസ്റ്റിഷ്യ'യിൽ എത്തുന്നതിന് മുമ്പ് ഇത് ആറ് ഛിന്നഗ്രഹങ്ങളെ കടന്നുപോകും.
Content Highlights: Thiruvananthapuram-based HEX20 is handing over the EMA Probe to the UAE Space Agency., The satellite will explore asteroid 269 Justitia as part of the Emirates Mission to the Asteroid Belt., Launch is scheduled via JAXA by 2028, with arrival at the asteroid belt projected by 2036., HEX20 is the first private Indian company onboarded for a deep-space mission by the UAE.
Published: 14 Oct 2026, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented