
ജനപ്രിയ ഗെയിമായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ (BGMI) ഭാരം കുറഞ്ഞ പുതിയ പതിപ്പായ ബിജിഎംഐ എയർ (BGMI Air) ഡിസംബർ 10-ന് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് ക്രാഫ്റ്റൺ ഇന്ത്യ (Krafton India) പ്രഖ്യാപിച്ചു. ഗൂഗിൾ പ്ലേയിൽ ഇതിനകം 1.4 കോടിയിലധികം പ്രീ-രജിസ്ട്രേഷനുകൾ ഗെയിമിന് ലഭിച്ചിട്ടുണ്ട്. നേരത്തെ 'ബിജിഎംഐ ലൈറ്റ്' എന്ന പേരിൽ വിളിച്ചിരുന്ന ഈ ഗെയിമിനെ കഴിഞ്ഞ മാസമാണ് ക്രാഫ്റ്റൺ 'ബിജിഎംഐ എയർ' എന്ന് പുനർനാമകരണം ചെയ്തത്.
ബിജിഎംഐ എയറിന്റെ സവിശേഷതകൾ എന്തെല്ലാം?
ഒറിജിനൽ ബിജിഎംഐ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഫോണിൽ ഉയർന്ന സ്റ്റോറേജും ഹാർഡ് വെയർ സൗകര്യങ്ങളും ആവശ്യമാണ്. ഈ പരിമിതി നേരിടുന്ന സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് വേണ്ടിയാണ് ബിജിഎംഐ എയർ പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ ഡൗൺലോഡ് വലുപ്പം ഏകദേശം ഒരു ജിബി ആയിരിക്കും.
ഇതൊരു പ്രത്യേക ആപ്പായാണ് പുറത്തിറങ്ങുകയെങ്കിലും നിലവിലുള്ള ബിജിഎംഐ കളിക്കാർക്ക് അക്കൗണ്ട് മാറ്റാതെ തന്നെ ഗെയിം കളിക്കാൻ സാധിക്കും. അതേസമയം, ഗെയിം പ്രവർത്തിക്കുന്നതിന് ഫോണിൽ എന്തെല്ലാം സിസ്റ്റം നിബന്ധനകൾ വേണ്ടിവരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Read more at: റെസിഡന്റ് ഈവിൾ സർവൈവൽ യൂണിറ്റിന്റെ ആനിവേഴ്സറി അപ്‌ഡേറ്റ്! പോരാടാൻ പുതിയ ഹീറോയെത്തുന്നു
പുറത്തിറക്കും മുമ്പ് ക്ലോസ് ബീറ്റാ ടെസ്റ്റിങ്
ഔദ്യോഗിക റിലീസിന് മുന്നോടിയായി നവംബർ 20 മുതൽ നവംബർ 24 വരെ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ ക്ലോസ്ഡ് ബീറ്റ ടെസ്റ്റിങ് നടക്കും. കളിക്കാരിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തി ഗെയിമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബീറ്റ ടെസ്റ്റിംങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കളിക്കാർ 15 മുതൽ 60 സെക്കൻഡ് വരെയുള്ള ഒരു ഓഡിഷൻ വീഡിയോ പങ്കുവെക്കുകയും ഔദ്യോഗിക ഇൻസ്റ്റാഗ്രാം ബയോയിലെ ലിങ്ക് വഴി അപേക്ഷിക്കുകയും വേണം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, ഒപ്പം സാധുവായ സർക്കാർ തിരിച്ചറിയൽ രേഖയും നിലവിൽ ബിജിഎംഐ അക്കൗണ്ടും ഉണ്ടായിരിക്കേണ്ടതുണ്ട്.
Read more at: ‘ഫ്രീ ഫയർ’ ഇന്ത്യയിൽ തിരിച്ചെത്തി; ഇന്ത്യൻ ഗെയിമർമാർക്ക് പ്രത്യേക ആപ്പ്
Content Highlights: Krafton India has officially announced that BGMI Air, a lightweight 1GB version of the popular battle royale game previously known as BGMI Lite, will launch on December 10 after crossing 14 million pre-registrations. Existing players can retain their current accounts, and a closed beta testing phase will be held from November 20 to 24 in select Indian cities for selected applicants.
Published: 05 Nov 2026, 03:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented