ആപ്പിൾ ഇന്റലിജൻസ് എന്ന ജനറേറ്റീവ് എ.ഐ. അധിഷ്ഠിത ഫീച്ചറുകൾ വിപണിയിൽ എത്തിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നതിനിടെ, ആപ്പിൾ തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ പുനഃസംഘടിപ്പിച്ചതായി റിപ്പോർട്ട്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, മെഷീൻ ലേണിങ് ആൻഡ് എ.ഐ. സ്ട്രാറ്റജി സീനിയർ വൈസ് പ്രസിഡന്റ് ജോൺ ജിയാനാൻഡ്രിയയ്ക്ക് പകരം, വിഷൻ പ്രോഡക്ട്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മൈക്ക് റോക്ക്വെലിനെ ആപ്പിൾ എ.ഐ. വിഭാഗത്തിന്റെ മേധാവിയായി നിയമിച്ചു. ആപ്പിൾ ഇന്റലിജൻസ് അടിസ്ഥാനമാക്കി സിരിയെ പരിഷ്കരിക്കുന്നതിൽ ജിയാനാൻഡ്രിയയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ് ഈ മാറ്റത്തിന് പിന്നിലെന്ന് സൂചന.
പുതിയ എ.ഐ. മേധാവിയായ റോക്ക്വെൽ, സോഫ്റ്റ്വെയർ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റ് ക്രെയ്ഗ് ഫെഡറിഗിയ്ക്ക് കീഴിൽ പ്രവർത്തിക്കും. റോക്ക്വെലിന് പകരം വിഷൻ പ്രോഡക്ട് ഗ്രൂപ്പിന്റെ നേതൃത്വം വിഷൻ പ്രോ ഹെഡ്സെറ്റുകളുടെ ഹാർഡ്വെയർ എഞ്ചിനീയറിങ് മേധാവിയായിരുന്ന പോൾ മീഡ് ഏറ്റെടുക്കും.
ഐഫോൺ 15 പ്രോ, ഐഫോൺ 16 സീരീസ് തുടങ്ങിയ ആപ്പിൾ ഉപകരണങ്ങളുടെ പ്രധാന ആകർഷണമാണ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ. എ.ഐ. അധിഷ്ഠിത സിരി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, വാഗ്ദാനം ചെയ്ത പല ഫീച്ചറുകളും പൂർണമായി എത്തിക്കാൻ ആപ്പിളിന് ഇനിയും കഴിഞ്ഞിട്ടില്ല. സിരിക്ക് ലളിതമായ ചോദ്യങ്ങൾക്ക് പോലും കൃത്യമായി ഉത്തരം നൽകാൻ കഴിയുന്നില്ലെന്നും, എ.ഐ. സമ്മറി ഫീച്ചറിൽ വസ്തുതാപരമായ പിഴവുകൾ ഉണ്ടെന്നും വിമർശനം ഉയരുന്നു. ഐഫോണിന്റെ എ.ഐ. കഴിവുകൾ ആൻഡ്രോയിഡ് ഫോണുകളുടെ നിലവാരത്തിലേക്ക് എത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Content Highlights: Apple shuffles its AI leadership, replacing John Giannandrea with Mike Rockwell
Published: 23 Mar 2025, 07:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented