ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ മോഡലുകള്‍ നിര്‍മ്മിക്കുന്ന ടെക്സ്റ്റില്‍ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടുത്തും. ഇത് എവിടെയെങ്കിലും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുമ്പോഴും അദൃശ്യ വാട്ടര്‍മാര്‍ക്ക് ഒപ്പമുണ്ടാകും.

നിർമിതബുദ്ധി (എഐ) വ്യാപകമായതോടെ ഉള്ളടക്കം മനുഷ്യൻ തയ്യാറാക്കിയതോ അതോ എഐ തയ്യാറാക്കിയതോ എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതി വന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കുപോലും ഈ സാഹചര്യം തലവേദന സൃഷ്ടിക്കുന്നുണ്ട്. കോടതി വിധികൾ തയ്യാറാക്കാൻ എഐ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് സുപ്രീംകോടതി അടുത്തിടെ മാർഗരേഖ പുറത്തിറക്കിയിരുന്നു. അതിനിടെ എഐ ഉള്ളടക്കം തിരിച്ചറിയാൻ അവയിൽ രഹസ്യ വാട്ടർമാർക്ക് ചേർക്കാൻ ഒരുങ്ങുകയാണ് ലോകത്തെ മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്. മറ്റുകമ്പനികളും സമാനമായ നടപടികൾ വൈകാതെ സ്വീകരിച്ചേക്കാം.
തങ്ങളുടെ എഐ മോഡലുകൾ നിർമ്മിക്കുന്ന ടെക്സ്റ്റുകളിൽ അദൃശ്യ വാട്ടർമാർക്ക് ചേർക്കുമെന്നാണ് ആന്ത്രോപിക്കിന്റെ പ്രഖ്യാപനം. എഐ ഉള്ളടക്കം എവിടെയെങ്കിലും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുമ്പോൾ പോലും അതിൽ ഒരു ഹിഡൻ സിഗ്‌നൽ അവശേഷിക്കും. ആന്ത്രോപിക് അടുത്തിടെ ഒപ്പുവെച്ച യൂറോപ്യൻ യൂണിയന്റെ എഐ ആക്റ്റ് ആർട്ടിക്കിൾ 50(2) കോഡ് ഓഫ് പ്രാക്ടീസിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 2026 ഓഗസ്റ്റ് 2 മുതൽ പുറത്തിറങ്ങുന്ന ക്ലോഡ് മോഡലുകൾ ഇതനുസരിച്ചാവും പ്രവർത്തിക്കുക. ഈ ഫീച്ചർ ലോകമെമ്പാടും ലഭ്യമാകുമെന്നും ആന്ത്രോപിക് പറയുന്നു.
ക്ലോഡിലെ അദൃശ്യ വാട്ടർമാർക്കുകൾ
ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ മോഡലുകൾ നിർമ്മിക്കുന്ന ടെക്സ്റ്റിൽ വാട്ടർമാർക്ക് ഉൾപ്പെടുത്തും. ഇത് എവിടെയെങ്കിലും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുമ്പോഴും അദൃശ്യ വാട്ടർമാർക്ക് ഒപ്പമുണ്ടാകും. ഒരു പരിധി വരെ എഡിറ്റിങ്ങിനെ പ്രതിരോധിക്കാനും അതിന് കഴിയുമെന്ന് കമ്പനി പറയുന്നു. ഇതിന്റെ ഡിറ്റക്ഷൻ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുമെന്ന് ഇനിയും കമ്പനി വ്യക്തമാക്കിയിട്ടില്ല. വാട്ടർമാർക്കുകൾ കണ്ടെത്താനുള്ള ടൂളുകൾ ഉപയോക്താക്കൾക്കും മൂന്നാം കക്ഷികൾക്കും നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എന്നിരുന്നാലും വാട്ടർമാർക്ക് ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയില്ലെന്ന് ആന്ത്രോപിക് പറയുന്നു. ക്ലോഡ്, ക്ലോഡ് പ്ലാറ്റ്ഫോം (API), ക്ലോഡ് കോഡ്, ക്ലോഡ് കോവർക്ക്, ക്ലോഡ് ടാഗ് എന്നിവ അടക്കമുള്ള ക്ലോഡ് മോഡലുകൾ പുതിയ വാട്ടർമാർക്കിങ് സിസ്റ്റം പിന്തുടരും. AWS, Google Cloud, Microsoft Foundry തുടങ്ങിയ ക്ലൗഡ് പ്ലാറ്റ്ഫോമുകൾ വഴി ലഭ്യമാകുന്ന മോഡലുകൾ ആക്സസ് ചെയ്യുമ്പോഴും ഇത്തരം വാട്ടർമാർക്കുകൾ ബാധകമാകുമെന്നാണ് കമ്പനി പറയുന്നത്.
Content Highlights: Anthropic adds invisible watermarks to Claude AI generated text starting August 2, 2026., Watermarks survive copy-pasting and minor edits without affecting text readability or meaning., Complies with the European Union's AI Act Article 50(2) Code of Practice on Transparency., Uses C2PA standard for digitally signed provenance metadata on supported file types like SVG, PNG, and JPG.
Published: 13 Aug 2026, 11:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented