ഗൂഗിളിന്റെ ഫെയര്‍വിന്‍ഡ് പ്രോഗ്രാമിലൂടെ യുഎസ് സര്‍ക്കാരിന്റെ അനുവാദത്തോടെ വിശ്വസ്തരായ കുറച്ച് സൈബര്‍ ഡിഫെന്‍ഡര്‍മാര്‍ക്ക് മാത്രമായി നിലവില്‍ ഈ മോഡല്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

ജെമിനി 4 ആർഗോൺ (Gemini 4 Argon) എന്ന നെക്‌സ്റ്റ് ജനറേഷൻ ഫ്രണ്ടിയർ എഐ മോഡൽ പുറത്തിറക്കി ഗൂഗിൾ. കോഡിങ്, പ്രൊഫഷണൽ വർക്കുകൾ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ മുൻ എഐ മോഡലുകളെക്കാൾ വളരെ മികച്ചതാണ് ആർഗോണെന്ന് ഗൂഗിൾ പറയുന്നു.
എഐയിൽ ഇഞ്ചോടിഞ്ച് മത്സരം
ജെമിനി 3.5 പ്രോയുടെ റിലീസ് വൈകിയതിനെത്തുടർന്ന് ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ എതിരാളികളേക്കാൾ ഗൂഗിൾ എഐ മത്സരത്തിൽ പിന്നിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് ജെമിനി 4 ആർഗോണിന്റെ വരവ്. ഇത്തരം ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെക്കുറിച്ച്് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ പ്രതികരിച്ചിട്ടുണ്ട്. 'ഞങ്ങളുടെ അടുത്ത മോഡലിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. അതിനാൽ എത്രയും വേഗം അതിന്റെ ഏകദേശ സൂചനകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ജെമിനി 4 ആർഗോൺ അവതരിപ്പിക്കുകയാണ്. സങ്കീർണമായ വർക്കഫ്‌ളോകൾ, സൈബർ പ്രതിരോധം, സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് എന്നിവയിൽ ഇത് മിന്നുന്ന പ്രകടനം കാഴ്ചവെക്കും - അദ്ദേഹം വ്യക്തമാക്കി കോഡിങ്, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവയുൾപ്പെടെയുള്ള വിവിധ ജോലികൾക്കായി ഗൂഗിളിനുള്ളിലെ ടീമുകൾ ഇതിനകം തന്നെ ജെമിനി 4 ആർഗോൺ ഉപയോഗിക്കുന്നുണ്ടെന്നും സുന്ദർ പിച്ചൈ വെളിപ്പെടുത്തിയിട്ടുണ്ട്.
എത്രത്തോളം മികച്ചതാണ്?
ചില ജോലികളിൽ ജിപിടി-6 അസ്ട്രാ (GPT-6 Astra), ക്ലോഡ് ഫേബിൾ 5.1 (Claude Fable 5.1) തുടങ്ങിയ ഏറ്റവും നൂതനമായ ചില എഐ മോഡലുകൾക്ക് ഒപ്പം നിൽക്കാനോ പലപ്പോഴും അവയെ മറികടക്കാനോ ആർഗോണിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനി പുറത്തുവിട്ട ബെഞ്ച്മാർക്ക് സ്‌കോറുകളിൽ, ജെമിനി 4 ആർഗോൺ ഒന്നിലധികം പരീക്ഷണങ്ങളിൽ ഉയർന്ന സ്‌കോർ നേടിയിട്ടുണ്ട്. നോളജ് വർക്ക് ബെഞ്ച്മാർക്കായ Vals-ൽ ഗൂഗിൾ മോഡൽ 68.9 ശതമാനം സ്‌കോർ നേടിയപ്പോൾ, ജിപിടി-6 അസ്ട്രാ 63.1 ശതമാനവും ഫേബിൾ 5.1 65.8 ശതമാനവുമാണ് നേടിയത്.
കോഡിങ്ങിലും ജെമിനി 4 ആർഗോണ് എതിരാളികളെ മറികടക്കാൻ കഴിയുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. വൈബ് കോഡ് ബെഞ്ചിൽ (Vibe Code Bench) ആർഗോണിന് 91.9 ശതമാനം സ്‌കോർ നേടാൻ കഴിഞ്ഞു. ക്ലോഡ് ഫേബിൾ 5.1 90.3 ശതമാനവും ജിപിടി-6 അസ്ട്രാ 89.6 ശതമാനവും സ്‌കോർ നേടി. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ ടെർമിനൽ-ബെഞ്ച് 4.0 (Terminal-bench 4.0) പോലുള്ള മറ്റ് മോഡലുകൾക്ക് പിന്നിലാണ് ആർഗോൺ എത്തിയത് എന്നതും ശ്രദ്ധേയമാണ്.
സൈബർ സുരക്ഷയിലും മുന്നിൽ
ജെമിനി 4 ആർഗോൺ നൂതനമായ സൈബർ സുരക്ഷാ ശേഷികളും അവകാശപ്പെടുന്നു. സുപ്രധാനമായ സോഫ്റ്റ്വെയർ തകരാറുകൾ സ്വയം കണ്ടെത്താനും പരിശോധിക്കാനും പരിഹരിക്കാനും ഇതിന് കഴിയുമെന്നും ഗൂഗിൾ പറയുന്നു.
ഗൂഗിളിന്റെ സൈബർ സുരക്ഷാ സ്ഥാപനമായ വിസ് (Wiz), 'സ്‌കാൻ ഫോർ ഗുഡ്' (Scan for Good) സംരംഭത്തിലൂടെ ഇതിനകം തന്നെ ആർഗോൺ ഉപയോഗിക്കുന്നുണ്ട്. വിസിൽ നടത്തിയ ഒരു പ്രാരംഭ പ്രകടനത്തിൽ, ലോകമെമ്പാടുമുള്ള ആശുപത്രികൾ ഉപയോഗിക്കുന്ന ഹെൽത്ത് കെയർ സോഫ്റ്റ്‌വെയറിലുടനീളം സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്ന ഒരു നിർണായക തകരാർ മുൻ ഫ്രണ്ടിയർ മോഡലുകൾ ശ്രദ്ധിക്കാതെ പോയെങ്കിലും ആർഗോൺ അത് കണ്ടെത്തി.
എല്ലാവർക്കും ലഭ്യമാക്കില്ല; പരിമിതമായ റിലീസ്
എഐ സുരക്ഷയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ചർച്ചകൾക്കിടയിലാണ് ആർഗോണിന്റെ റിലീസ് എന്നതാണ് ശ്രദ്ധേയം. ഗൂഗിളിന്റെ ഫെയർവിൻഡ് പ്രോഗ്രാമിലൂടെ യുഎസ് സർക്കാരിന്റെ അനുവാദത്തോടെ വിശ്വസ്തരായ കുറച്ച് സൈബർ ഡിഫെൻഡർമാർക്ക് മാത്രമായി നിലവിൽ ഈ മോഡൽ ലഭ്യമാക്കുമെന്ന് ഗൂഗിൾ പറയുന്നു. ഓപ്പൺഎഐയുടെ ഡേബ്രേക്ക് (Daybreak), ആന്ത്രോപിക്കിന്റെ പ്രോജക്ട് ഗ്ലാസ്‌വിങ് (Project Glasswing) എന്നിവയ്ക്ക് സമാനമായ പദ്ധതിയാണിത്. അടുത്ത ഘട്ടത്തിൽ ഈ എഐ മോഡൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയേക്കും.
Content Highlights: Google launched Gemini 4 Argon, a new frontier AI model for complex workflows, coding, and cybersecurity., Features a 1 million output token limit and outperforms rivals like GPT-6 Astra and Claude Fable 5.1 in select benchmarks., Equipped with advanced cyber defense capabilities to autonomously find, validate, and patch vulnerabilities., Initially available to trusted cyber defenders, the US government, and via the Fairwind program., Pricing starts at an introductory rate of $2 per million input tokens and $10 per million output tokens for paid API and Google AI Ultra subscribers.
Published: 01 Oct 2026, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented