ഭാവിയില്‍ ഓര്‍ബിറ്റല്‍ കമ്പ്യൂട്ടിങ് ഉപഗ്രഹങ്ങളുടെ വലിയ ശൃംഖലയാണ് ടേക്ക്മീടൂസ്‌പേസ് ലക്ഷ്യമിടുന്നത്. ഓര്‍ബിറ്റല്‍ ഡാറ്റാ പ്രോസസിങ്ങിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി ഭാവിയില്‍ അത് മാറിയേക്കാം.

ബഹിരാകാശത്തെ എഐ ലാബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ ഓർബിറ്റൽ കമ്പ്യൂട്ടിങ് ഉപഗ്രഹം MOI-1A-ഭ്രമണപഥത്തിലേക്ക്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ടേക്ക്മീടൂസ്‌പേസ് (TakeMe2Space) വികസിപ്പിച്ചെടുത്തതാണ് ഈ ഉപഗ്രഹം. ഒക്ടോബർ 1-ന് (വ്യാഴാഴ്ച) സ്‌പെയ്‌സ് എക്‌സിന്റെ (SpaceX) ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് കാലിഫോർണിയയിലെ വാൻഡെൻബെർഗ് സ്‌പെയ്‌സ് ഫോഴ്‌സ് ബേസിൽനിന്ന് ഉപഗ്രഹം വിക്ഷേപിക്കും. ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ കമ്പ്യൂട്ടിങ് ഉപഗ്രഹം എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്.
ബഹിരാകാശത്തെ എഐ ലാബ്
ഉപഗ്രഹങ്ങൾക്ക് കൃഷിയിടങ്ങളുടെയും കാടുകളുടെയും ചിത്രങ്ങൾ മുതൽ അടിസ്ഥാന സൗകര്യങ്ങളുടെയും കപ്പലുകളുടെയും വിവരങ്ങളടക്കം വലിയ അളവിലുള്ള ഡേറ്റ ശേഖരിക്കാൻ കഴിയും. പരമ്പരാഗതമായി ആ വിവരങ്ങളിൽ ഭൂരിഭാഗവും ഭൂമിയിലേക്ക് അയയ്ക്കുകയാണ് ചെയ്യാറുള്ളത്. ഭൂമിയിലെത്തുന്നതോടെ കമ്പ്യൂട്ടറുകൾ അത് വിശകലനം ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾക്ക് ധാരാളം സമയമെടുക്കുകയും വലിയ അളവിലുള്ള ബാൻഡ്‌വിഡ്ത്ത് ആവശ്യമായി വരുകയും ചെയ്യുന്നു. ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഒരു ഓർബിറ്റൽ കമ്പ്യൂട്ടിങ് ഉപഗ്രഹത്തിന്റെ പ്രവർത്തനം. കമ്പ്യൂട്ടിങ്ങ് പ്രവർത്തനങ്ങളുടെ ഒരു ഭാഗം ഓർബിറ്റിലാവും നടക്കുക.
ബഹിരാകാശത്ത് ഒരു കമ്പ്യൂട്ടർ
MOI-1A ഉപഗ്രഹം ബഹിരാകാശത്തുള്ള ഒരു ചെറിയ കമ്പ്യൂട്ടറാണ്. എൻവിഡിയ ഒറിൻ എൻഎക്‌സ് (Nvidia Orin NX) എഡ്ജ്-കമ്പ്യൂട്ടിംഗ് പ്രൊസസറുകൾ ഈ ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപഗ്രഹം ഭൂമിക്ക് ചുറ്റും കറങ്ങുമ്പോൾതന്നെ AI മോഡലുകൾ അതിൽ പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ ഇതിന് 50 കിലോഗ്രാമിൽ താഴെയാണ് ഭാരം എന്നതുംശ്രദ്ധേയമാണ്.
ഭൗമനിരീക്ഷണ ചിത്രങ്ങൾ ഉപഗ്രഹം ഭ്രമണപഥത്തിൽ വെച്ച് സ്‌കാൻ ചെയ്യുകയും ഉപയോഗപ്രദമായ വിവരങ്ങൾമാത്രം ഭൂമിയിലേക്ക് അയക്കുകയും ചെയ്യും. അസംസ്‌കൃത ഡേറ്റ മുഴുവൻ ഭൂമിയിലേക്ക് അയയ്‌ക്കേണ്ട ആവശ്യമില്ല. പകരം ഒരു പ്രദേശത്തെ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ പരിശോധിക്കാൻ ഒരു എഐ മോഡലിന് ഭൂമിയിൽനിന്ന് നിർദ്ദേശം നൽകാം. ഡാറ്റാ വിശകലനത്തിനായി കമ്പനിയുടെ ഉപഭോക്താക്കൾക്ക് എഐ മോഡലുകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുമെന്ന് ടേക്ക്മീടൂസ്‌പേസ് പറയുന്നു. കൃഷി, ഖനനം, സപ്ലൈ ചെയിൻ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലായി ഇതിനകം 23 ഉപഭോക്താക്കൾ തങ്ങൾക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
മുന്നിലുള്ളത് വലിയ ലക്ഷ്യങ്ങൾ
2024 ഡിസംബറിൽ ഐഎസ്ആർഒയുടെ (ISRO) PSLV-C60 ഉപയോഗിച്ച് കമ്പനി മുൻപും ഒരു പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണം നടത്തിയിരുന്നു. ഓർബിറ്റൽ കമ്പ്യൂട്ടിങ് സാങ്കേതികവിദ്യ പരിശോധിക്കുന്നതിനായിരുന്നു ഇത്. ഭാവിയിൽ ഓർബിറ്റൽ കമ്പ്യൂട്ടിങ് ഉപഗ്രഹങ്ങളുടെ വലിയ ശൃംഖലയാണ് ടേക്ക്മീടൂസ്‌പേസ് ലക്ഷ്യമിടുന്നത്. ഓർബിറ്റൽ ഡാറ്റാ പ്രോസസിങ്ങിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി ഭാവിയിൽ അത് മാറിയേക്കാം.
Content Highlights: TakeMe2Space is launching MOI-1A, India's first orbital computing satellite, on October 1 via SpaceX's Falcon 9., The under-50 kg satellite features Nvidia Orin NX edge-computing processors to run AI models in space., It aims to process Earth-observation imagery in orbit and transmit only essential data, reducing bandwidth needs., The startup already has 23 customers across agriculture, mining, supply chains, and insurance sectors.
Published: 01 Oct 2026, 01:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented