തൊഴിലാളികളെ പിരിച്ചുവിടുന്നതിലോ ശിക്ഷിക്കുന്നതിലോ എഐ ഒരു പ്രധാന സംവിധാനമായി ഉപയോഗിക്കാന് പാടില്ല.

നിർമിതബുദ്ധി (എഐ) ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷിക്കുന്നതും നിരോധിച്ച കാലിഫോർണിയ. ഇത്തരത്തിലുള്ള നിരോധനം ഏർപ്പെടുത്തുന്ന യുഎസിലെ ആദ്യത്തെ സംസ്ഥാനമായി കാലിഫോർണിയ മാറിയതായി ഗവർണർ ഗവിൻ ന്യൂസം പ്രഖ്യാപിച്ചു. എഐ നിരീക്ഷണമടക്കം നടത്തി ജീവനക്കാരെ ശിക്ഷിക്കുന്നതിനാണ് വിലക്ക്. ജീവനക്കാരുടെ ശുചിമുറികളിൽ എഐ പവേഡ് നിരീക്ഷണം നടത്താനും പാടില്ലെന്ന് നിയമം വ്യവസ്ഥചെയ്യുന്നു.
'നോ റോബോ ബോസസ് ആക്ട്'
സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങൾ പിരിച്ചുവിടൽ അടക്കമുള്ള നടപടികൾക്ക് 'ഓട്ടോമേറ്റഡ് തീരുമാനമെടുക്കൽ സംവിധാനങ്ങൾ' മാത്രം ഉപയോഗിക്കുന്നത് തടയുന്നതാണ് ഈ നിയമം. തൊഴിലാളികളെ പിരിച്ചുവിടുന്നതിലോ ശിക്ഷിക്കുന്നതിലോ എഐ ഒരു പ്രധാന സംവിധാനമായി ഉപയോഗിക്കാൻ പാടില്ല.
സാമ്പത്തികമായും ജനസംഖ്യാപരമായും യുഎസിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയ എഐയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. ലോകത്തിലെ ഏറ്റവും മികച്ച 50 എഐ കമ്പനികളിൽ 33 എണ്ണവും പ്രവർത്തിക്കുന്നത് ഈ സംസ്ഥാനത്താണ്.
എഐ മനുഷ്യരുടെ അവസരങ്ങൾ വർധിപ്പിക്കുകയാണ് വേണ്ടതെന്ന് ഗവർണർ ന്യൂസം പ്രസ്താവനയിൽ പറഞ്ഞു. എഐ മുന്നേറ്റം തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ചെലവിലാകരുത്. ഈ സാങ്കേതികവിദ്യ തൊഴിലിടങ്ങളെ മാറ്റിമറിക്കുമ്പോൾ, കാലിഫോർണിയ മനുഷ്യന് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ കാരണമാണ് വൻതോതിലുള്ള തൊഴിൽ നഷ്ടം, സ്ഥലമാറ്റം അല്ലെങ്കിൽ പിരിച്ചുവിടൽ എന്നിവ ഉണ്ടാകുന്നതെങ്കിൽ കമ്പനികൾ സുതാര്യത പാലിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചതുപോലെ 'സൂപ്പർ ഇന്റലിജൻസ്' അല്ലെങ്കിൽ SI എന്ന് വിളിക്കുന്നതിന് പകരം, സംശയാസ്പദമായ ഈ സാങ്കേതികവിദ്യയെ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' അല്ലെങ്കിൽ AI എന്ന് തന്നെ വിളിക്കുന്നത് തുടരാൻ സംസ്ഥാന ഏജൻസികൾക്ക് കാലിഫോർണിയ ഗവർണർ ഉത്തരവ് നൽകിയിട്ടുണ്ട്.
Content Highlights: California passed the No Robo Bosses Act (SB 947), becoming the first US state to ban AI-powered worker firings and discipline., Employers are prohibited from exclusively using automated decision-making systems for termination without human oversight., Companies must provide transparency, written notice, and human contacts for employees affected by AI-driven decisions., The law also bans AI-powered surveillance in employee bathrooms and restricts lawyers from fully handing over core legal work to AI.
Published: 01 Oct 2026, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented