പ്രോഗ്രാമിങ് ജോലികൾ ചെയ്യാൻ ആന്ത്രോപിക്കിന്റെ ക്ലോഡ് കോഡിന് ഇനി മനുഷ്യന്റെ മേൽനോട്ടംപോലും ആവശ്യമില്ല. ക്ലോഡ് കോഡ് (Claude Code) പ്ലാറ്റ്ഫോമിൽ ഓട്ടോ മോഡ് ഓഗസ്റ്റ് 14 മുതൽ സ്ഥിരമായ സംവിധാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എഐ കമ്പനിയായ ആന്ത്രോപിക്.

To advertise here,

ഈ മാറ്റം പ്രോ (Pro), മാക്‌സ് (Max), ടീം (Team) അക്കൗണ്ടുകളിൽ പ്രാബല്യത്തിൽവരും. ഈ മാറ്റം വരുന്നതോടെ പ്രോഗ്രാമിങ് ജോലികൾക്കിടയിൽ AI ചെയ്യുന്ന ഓരോ പ്രവർത്തനവും ഇനി ഡെവലപ്പർമാർ അംഗീകരിക്കേണ്ടതില്ല. അപകടകരമായവ അല്ലെങ്കിൽ ക്ലോഡ് കോഡ് എല്ലാം സ്വയം പ്രോസസ്സ് ചെയ്യും.

വേഗതയടക്കം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത പരീക്ഷണ ഫീച്ചറായി മാർച്ചിൽ കമ്പനി ആദ്യമായി അവതരിപ്പിച്ച ഓട്ടോ മോഡാണ് സ്ഥിരമായി പ്രവർത്തിക്കുന്ന സംവിധാനമാക്കുന്നത്. മാനുവൽ ഉപയോഗത്തേക്കാൾ സുരക്ഷിതമാണ് ഓട്ടോ മോഡ് എന്ന് പരീക്ഷണത്തിൽ വ്യക്തമായതായി ആന്ത്രോപിക് അവകാശപ്പെടുന്നു. 13.6 ശതമാനംമാത്രം ദോഷകരമായ പ്രവർത്തനങ്ങളും 89 ശതമാനം മികച്ച പ്രവർത്തനവുമാണ് ഇതിന്റെ പരീക്ഷണത്തിനിടെ ആന്ത്രോപിക് കണ്ടെത്തിയത്.

ഓട്ടോ മോഡിൽ ഫയലുകൾ തുറക്കാനും, ബ്രൗസർ നാവിഗേറ്റ് ചെയ്യാനും, ഫോമുകളിൽ ടൈപ്പ് ചെയ്യാനും, മെനു ക്ലിക്ക് ചെയ്യാനും ക്ലോഡ് കോഡിന് കഴിയും. ഏതെങ്കിലും ഒരു പുതിയ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് മുമ്പ് അത് ഡെവലപ്പറുടെ അനുമതി ചോദിക്കും. എപ്പോൾ വേണമെങ്കിലും പ്രവർത്തനങ്ങൾ നിർത്താനും സാധിക്കും.

യാത്രയ്ക്കിടയിൽ ജോലി ഏൽപ്പിച്ചാൽ നിങ്ങൾ ഓഫീസിൽ എത്തുമ്പോഴേക്കും പൂർത്തിയായ ഔട്ട്പുട്ട് അവിടെ കാത്തിരിക്കുന്നുണ്ടാകുമെന്ന് കമ്പനി പറയുന്നു. എല്ലാ ദിവസവും രാവിലെ ഇൻബോക്‌സ് സ്‌കാൻ ചെയ്യുക എന്ന തരത്തിലുള്ള ദൈനംദിന ജോലികളും ഇതിനെ ഏൽപ്പിക്കാം.

പ്രോ, മാക്‌സ് വരിക്കാർക്ക് ഈ ഫീച്ചർ ലഭ്യമാണ്. എന്നാൽ macOS-ൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിക്കുന്ന ക്ലോഡ് ഡെസ്‌ക്ടോപ്പ് ആപ്പ് ആവശ്യമാണ്. മൊബൈൽ ആപ്പ് മാത്രം കമ്പ്യൂട്ടർ നിയന്ത്രിക്കില്ല. ഡേറ്റ ചോർച്ചയും അനധികൃത പ്രവർത്തനങ്ങളും തടയുന്നതിനായി നൂതന സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആന്ത്രോപിക് പറയുന്നു. ഓട്ടോണമസ് കോഡിങ്ങിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ അപ്ഡേറ്റ് വിലയിരുത്തപ്പെടുത്തുന്നത്.