മുംബൈ: ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 17 സ്മാർട്ട്ഫോണുകളിൽ ലഭ്യമാക്കി ഗൂഗിൾ. തുടക്കത്തിൽ പിക്സൽ സ്മാർട്ട്ഫോണുകളിലാകും ഇതു ലഭ്യമാകുക. ജൂണിലെ പിക്സൽ ഡ്രോപ് അപ്‌ഡേറ്റിലൂടെ ചൊവ്വാഴ്ച മുതൽ ഇത് ലഭ്യമായിത്തുടങ്ങി. ഈ വർഷം തന്നെ മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും പുതിയ ഒ.എസ്. ലഭ്യമാക്കുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
To advertise here,
ആൻഡ്രോയിഡ് 17-ലെ പ്രധാന മാറ്റങ്ങൾ:
- ബബിൾസ് & ബബിൾ ബാർ : മെച്ചപ്പെട്ട മൾട്ടിടാസ്കിങ്ങിനായി ഏതൊരു ആപ്പ് ഐക്കണും സ്‌ക്രീനിൽ ഫ്ലോട്ട് ചെയ്തു നിൽക്കുന്ന രീതിയിൽ മാറ്റാൻ ബബിൾസ് ഫീച്ചർ സഹായിക്കുന്നു. ഫോൾഡബിൾ ഫോണുകളിൽ ഇവ ഒരു ബബിൾ ബാർ ആയി സ്ക്രീനിൽ വെക്കാനും സാധിക്കും
- സ്ക്രീൻ റിയാക്ഷൻസ് : ഫോൺ സ്ക്രീൻ റെക്കോർഡ് ചെയ്യുമ്പോൾ തന്നെ, സെൽഫി ക്യാമറ ഉപയോഗിച്ച് മറ്റൊരു ആപ്പിന്റെ സഹായമില്ലാതെ സ്വന്തം പ്രതികരണം കൂടെ വീഡിയോയിൽ ഉൾപ്പെടുത്താൻ ഇതിലൂടെ സാധിക്കും
- വിളിക്കുന്നയാളുടെ ശബ്ദത്തിൽ തന്നെ വിവർത്തനം: പിക്‌സൽ 10a (Pixel 10a) ഫോണുകളിൽ ലൈവ് ആയി കോളുകൾ വിവർത്തനം ചെയ്യുന്നതിനൊപ്പം, വിളിക്കുന്നയാളുടെ യഥാർത്ഥ ശബ്ദത്തിൽ തന്നെ അത് കേൾക്കാനുള്ള 'വോയ്‌സ് ട്രാൻസ്ലേറ്റ്' ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്
- മാനുവൽ കോൾ സ്ക്രീൻ : അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യാൻ സഹായിക്കുന്ന ഈ ഫീച്ചർ ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
- സംസാരത്തിലൂടെ ഫോട്ടോ എഡിറ്റിംഗ്: യൂറോപ്പിലെ അഞ്ച് രാജ്യങ്ങളിൽ, പിക്‌സൽ 6-ലും അതിന് ശേഷമുള്ള മോഡലുകളിലും ഫോണിനോട് സംസാരിച്ചുകൊണ്ട് ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന 'കൺവർസേഷണൽ എഡിറ്റിംഗ്' ലഭ്യമാണ്.
- മികച്ച സുരക്ഷ: ലൈവ് ത്രെറ്റ് ഡിറ്റക്ഷൻ , അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നഷ്ടപ്പെട്ട ഫോൺ ഫിംഗർപ്രിന്റോ പിൻ നമ്പറോ ഉപയോഗിച്ച് ലോക്ക് ചെയ്യാനുള്ള സൗകര്യവും, പിൻ നമ്പർ തെറ്റായി നൽകുന്നതിനുള്ള പരിധികളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
Content Highlights: Google has officially rolled out Android 17 for Pixel devices, introducing innovative features like AI-powered conversational photo editing, real-time voice translation, and enhanced security protocols.
Published: 18 Jun 2026, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented