യുപിയിലെ വാരാണസി, കോഴിക്കോട് മിഠായിത്തെരുവ്, എന്ഐടി കാമ്പസ് എന്നിവിടങ്ങളില് പ്രാഥമിക പരീക്ഷണം നടത്തി.

പ്രതീകാത്മകചിത്രം | നിര്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
കോഴിക്കോട്: ആള്ക്കൂട്ടം എത്ര വലുതായാലും അവരെ നിര്മിതബുദ്ധിയില് (എഐ) പ്രവര്ത്തിക്കുന്ന ക്യാമറയിലൂടെ നിരീക്ഷിച്ച് അസ്വാഭാവിക നീക്കങ്ങള് വിലയിരുത്തി ദുരന്തങ്ങള് തടയാന് സഹായിക്കുന്ന പദ്ധതി തയ്യാറാക്കി കോഴിക്കോട്ടെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്ഐടി).
ഒരു റോഡില്, അല്ലെങ്കില് നിശ്ചിത വിസ്തൃതിയുള്ള സ്ഥലത്ത് പരമാവധി എത്രപേര്ക്ക് സ്വസ്ഥമായി ചെലവിടാമെന്ന് തുടങ്ങി ഏത് ഘട്ടത്തില് അത് തിക്കുംതിരക്കുമാകുമെന്നും ആള്ക്കൂട്ട ദുരന്തമാകുമെന്നും ഇതിലൂടെ വിശകലനം ചെയ്യാനാകും. ജനത്തിരക്കേറിയ റോഡിലുണ്ടാകുന്ന അഗ്നിബാധ ഉള്പ്പെടെയുള്ള എന്ത് അസ്വാഭാവിക നീക്കവും ഇതിലൂടെ കണ്ടെത്താനാകുമെന്ന് പദ്ധതി നടപ്പാക്കുന്ന എന്ഐടി ആര്ക്കിടെക്ചര് ആന്ഡ് ടൗണ് പ്ളാനിങ് വിഭാഗം അസി. പ്രൊഫസര് ഡോ.പി. ബിമല് 'മാതൃഭൂമി'യോട് പറഞ്ഞു.
കേന്ദ്ര സര്ക്കാരില്നിന്ന് ലഭിച്ച 40 ലക്ഷത്തില്നിന്ന് 21 ലക്ഷംരൂപ വിനിയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. ആള്ക്കൂട്ടമുണ്ടാകാന് സാധ്യതയുള്ളയിടങ്ങളില് സ്ഥാപിക്കുന്ന സിസിടിവി ക്യാമറകളും ഡ്രോണ് ക്യാമറകളും നിശ്ചിത അല്ഗോരിതത്തിലൂടെ വിശകലനം ചെയ്ത് എഐ സംവിധാനം വിനിയോഗിച്ച് അപഗ്രഥിക്കും. ദുരന്തങ്ങള് തിരിച്ചറിഞ്ഞ് ഫയര്ഫോഴ്സ്, പോലീസ്, ജില്ലാ ഭരണകൂടം തുടങ്ങിയവരെ നിമിഷങ്ങള്കൊണ്ട് അറിയിക്കാനാകും.
യുപിയിലെ വാരാണസി, കോഴിക്കോട് മിഠായിത്തെരുവ്, എന്ഐടി കാമ്പസ് എന്നിവിടങ്ങളില് പ്രാഥമിക പരീക്ഷണം നടത്തി. റിയല് ടൈം പ്രവര്ത്തനം തിരക്കേറിയ കോഴിക്കോട് ബേപ്പൂര് അന്താരാഷ്ട്ര വാട്ടര് ഫെസ്റ്റ് വേദിയില് നടത്താനാണ് തീരുമാനം.
എന്ഐടി ആര്ക്കിടെക്ചര് ആന്ഡ് പ്ലാനിങ് വിഭാഗം മേധാവി ഡോ. കെ. ചിത്ര, അസി. പ്രൊഫ. ഡോ. സനില് കുമാര് എന്നിവരുള്പ്പെട്ട സംഘമാണ് പദ്ധതിയുടെ അണിയറയില്. തുടര്പ്രവര്ത്തനങ്ങള്ക്കാവശ്യമായ തുകകൂടി അനുവദിക്കപ്പെട്ടതായി സെന്റര് ഓഫ് എക്സലന്സ് ഇന് അര്ബന് പ്ലാനിങ് ആന്ഡ് ഡിസൈന് ചെയര്മാന് െപ്രാഫ. പി.പി. അനില്കുമാര് അറിയിച്ചു.
Content Highlights: NIT Kozhikode develops AI camera system to monitor crowds, detect unusual movements, and prevent disasters. Early warning for authorities.
Published: 12 Nov 2025, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented