രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ആധാർ സെന്ററുകളെയെല്ലാം ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഗൂഗിളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. യുഐഡിഎഐ സെന്ററുകൾ എളുപ്പം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം പറഞ്ഞു.
പ്രായപൂർത്തിയായവരുടെ എന്റോൾമെന്റ്, കുട്ടികളുടെ എന്റോൾമെന്റ് , മേൽവിലാസം മാറ്റൽ, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യൽ തുടങ്ങി സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഗിൾ മാപ്പിൽ സെന്ററുകൾ കണ്ടെത്താനാവുമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.
ഇതിന് പുറമെ ആധാർ സെന്ററുകളിലെ പാർക്കിങ് സൗകര്യങ്ങൾ, പ്രവർത്തിക്കുന്ന സമയം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയുൾപടെയുള്ള സെന്ററുകളുടെ സൗകര്യങ്ങൾ എന്നീ വിവരങ്ങളും ഗൂഗിൾ മാപ്പിലൂടെ അറിയാൻ സാധിക്കും.
വരും മാസങ്ങളിലായി 60000 ൽ ഏറെ ആധാർ സെന്ററുകളും ആധാർ സേവ കേന്ദ്രങ്ങളും ഗൂഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്യുമെന്ന് സർക്കാർ പറഞ്ഞു. ഈ സെന്ററുകൾ എല്ലാം ഗൂഗിൾമാപ്പിൽ ചേർത്തുകഴിഞ്ഞതിന് ശേഷം ഗൂഗിൾ ബിസിനസ് പ്രൊഫൈൽ ഉപയോഗിച്ച് ഉപഭോക്താക്കളുടെ പ്രതികരണങ്ങൾക്ക് നേരിട്ട് മറുപടി നൽകുകയും ആപ്പ് വഴി അപ്പോയിൻമെന്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്യുമെന്നും യുഐഡിഎഐ അറിയിച്ചു.
നിലവിൽ ഗൂഗിൾ മാപ്പിൽ മിക്ക ആധാർ സെന്ററുകളും കാണാമെങ്കിലും അത് സാധാരണ കടകളും റസ്റ്ററന്റുകളും ചേർക്കുന്നത് പോലെ അനൗദ്യോഗികമായി ആരെങ്കിലും ചേർത്തവയാവും.
കഴിഞ്ഞ വർഷമാണ് പുതിയ ആധാർ ആപ്പ് പുറത്തിറങ്ങിയത്. സ്മാർട്‌ഫോണുകളിൽ ആധാർകാർഡുകൾ ശേഖരിച്ചുവെക്കുന്നതുൾപ്പടെയുള്ള സൗകര്യങ്ങൾ ഇതിൽ ലഭ്യമാണ്.
Content Highlights: Over 60,000 Aadhaar Centers to be Listed on Google Maps Soon.
Published: 28 Feb 2026, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented