പേര് പൂർണമായി മാറ്റുന്നതിന് ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കി

ആലപ്പുഴ: ആധാർ കാർഡിലെ പേരു മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡങ്ങൾ ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) പുതുക്കി. പേരിനോടൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി, ഡോട്ട് ഉൾപ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങൾ എന്നിവ കർശനമായി വിലക്കി. സ്ത്രീകൾക്ക് വിവാഹശേഷമോ വിവാഹമോചന ശേഷമോ പേരുതിരുത്താൻ തിരിച്ചറിയൽരേഖയ്ക്കു പുറമേ സത്യവാങ്മൂലവും നൽകണം.
തിരിച്ചറിയൽ രേഖയിലെ അക്ഷരവിന്യാസവും ക്രമവും അനുസരിച്ചായിരിക്കും ആധാറിൽ പേര് പുതുക്കാനാകുക. മിസ്റ്റർ, ഡോക്ടർ, കേണൽ തുടങ്ങിയ സ്ഥാനപ്പേരുകൾ ഒഴിവാക്കാൻ തിരിച്ചറിയൽ രേഖ വേണം. ഡോട്ട്, അനാവശ്യ വലിയ അക്ഷരങ്ങൾ എന്നിവ നീക്കാൻ രേഖ ആവശ്യമില്ല.
ഇനിഷ്യലുകളുടെ വികസിപ്പിക്കലും ചുരുക്കലും, മിഡിൽ നെയിം ചേർക്കലും ഒഴിവാക്കലും, ക്രമം മാറ്റൽ, അക്ഷരങ്ങളിലെ ചെറിയ വ്യത്യാസങ്ങൾ എന്നിവ തിരുത്തുന്നതിന് തിരിച്ചറിയൽ രേഖ നിർബന്ധം.
മുൻപു നൽകിയ രേഖയിലെ പേര് ശരിയായിരുന്നിട്ടും ആധാറിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്താൻ രേഖയ്ക്കൊപ്പം സത്യവാങ്മൂലവും നൽകണം. മുതിർന്നവർക്കും കുട്ടികൾക്കും ഇതു ബാധകമാണ്.
പേര് പൂർണമായി മാറ്റുന്നതിന് ഗസറ്റ് വിജ്ഞാപനം നിർബന്ധം. സത്യവാങ്മൂലം ജുഡീഷ്യൽ, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് അല്ലെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തണം. ആധാറിലെ പേര് ഇനി വലിയ അക്ഷരത്തിൽ രേഖപ്പെടുത്തണമെന്നും സേവനകേന്ദ്രങ്ങൾക്കു നിർദേശം നൽകി. നിലവിൽ ആദ്യത്തെ അക്ഷരം മാത്രമാണ് വലുത് നൽകുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്നു.
Content Highlights: UIDAI updated guidelines for changing or correcting names on Aadhaar cards. Married or divorced women must now submit an affidavit alongside photo ID, while titles, honorifics, and special symbols are strictly banned.
Published: 21 Sept 2026, 09:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented