ആമസോണിന്റെ ആദ്യ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് സീരീസ് വിപണിയിലേക്ക്. ആമസോൺ അലക്സ ടാബ്‌ലെറ്റ് 12 പ്രോ, ആമസോൺ അലക്സ ടാബ്‌ലെറ്റ് 11, ആമസോൺ അലക്സ ടാബ്‌ലെറ്റ് 8 എന്നീ മൂന്ന് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ഈ ടാബ്‌ലെറ്റുകളുടെ പ്രധാന സവിശേഷത.
കിന്റിൽ റയർ ടാബ്‌ലെറ്റുകളിലൂടെയാണ് ആമസോൺ ആദ്യമായി ടാബ്‌ലെറ്റ് വിപണിയിലേക്ക് കടന്നത്. ആമസോണിന്റെ ലോക്ക് ചെയ്ത ഫയർ ഒഎസ് അടിസ്ഥാനമാക്കിയ നിയന്ത്രിത ആപ്പ് കാറ്റലോഗുകളോടുകൂടിയ ഉപകരണമായിരുന്നു ഇത്. എന്നാൽ, പുതിയ ടാബ്‌ലെറ്റുകളിൽ ഗൂഗിൾ പ്ലേസ്റ്റോറിന്റെ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ആവശ്യാനുസരണം ആൻഡ്രോയിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ ഉപയോക്താവിന് സാധിക്കും.
ആമസോൺ കിന്റിൽ ഫീച്ചറുകളും ഈ ടാബിലൂടെ കമ്പനി എത്തിക്കുന്നുണ്ട്. വായനക്കാർക്ക് ശ്രദ്ധതെറ്റാതെ പുസ്തകങ്ങൾ വായിക്കാൻ സഹായിക്കുന്ന പ്രത്യേക റീഡിംഗ് മോഡ് ഇതിലുണ്ട്. ഈ ഫീച്ചർ ഓൺ ചെയ്യുമ്പോൾ നോട്ടിഫിക്കേഷനുകൾ പ്രവർത്തനരഹിതമാവും. ബാറ്ററി ഒപ്റ്റിമൈസ് ചെയ്യുകയും 20 മണിക്കൂറോളം വായന സാധ്യമാവുകയും ചെയ്യും. അഡാപ്റ്റീവ് ഡിസ്പ്ലേ, ബ്ലൂലൈറ്റ് ഫിൽറ്റർ എന്നിവയും ആക്ടിവേറ്റ് ചെയ്യപ്പെടും. മികച്ച പ്രവർത്തനക്ഷമത നൽകുന്ന 'അലക്സ പ്ലസ്' (Alexa Plus) ഫീച്ചറും ഇതിലുണ്ട്.
അലക്സ ടാബുകൾക്കൊപ്പം, കുട്ടികൾക്ക് ഉപയോഗിക്കാൻ പാകത്തിലുള്ള കിഡ്സ് ടാബ്‌ലെറ്റുകളും ആമസോൺ അവതരിപ്പിച്ചിട്ടുണ്ട്.
ആമസോൺ അലക്സ ടാബ്‌ലെറ്റുകളുടെ സവിശേഷതകൾ
അലക്സ ടാബ്‌ലെറ്റ് 12 പ്രോ
-
12 ഇഞ്ച് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 280 PPI പിക്സൽ ഡെൻസിറ്റി.
-
സാധാരണ ഡിസ്‌പ്ലേ കൂടാതെ ഗ്ലെയർ കുറയ്ക്കുന്ന 'നാനോമാറ്റ്' (Nanomatte) ഡിസ്‌പ്ലേ ഓപ്ഷനും ലഭ്യമാണ്.
-
4nm ഒക്ടാ-കോർ പ്രോസസർ, 16GB വരെ റാം.
-
ക്വാഡ് ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ, വൈ-ഫൈ 6E കണക്റ്റിവിറ്റി.
-
പ്രത്യേക ആക്സസറികളായി പ്രോ പെൻ (Pro Pen), പ്രോ കീബോർഡ് (Pro Keyboard) എന്നിവ ലഭ്യമാണ്.
അലക്സ ടാബ്‌ലെറ്റ് 11
-
11 ഇഞ്ച് 2.5K ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്.
-
8GB റാം, ഒക്ടാ-കോർ പ്രോസസർ.
-
ഡ്യുവൽ ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ.
-
ഗ്രാഫൈറ്റ്, അമത്തിസ്റ്റ്, മാച്ച നിറങ്ങളിൽ ലഭ്യമാണ്.
അലക്സ ടാബ്‌ലെറ്റ് 8
-
8.7 ഇഞ്ച് ഡിസ്‌പ്ലേ, വെറും 329 ഗ്രാം ഭാരം.
-
യാത്രകളിൽ കൊണ്ടുപോകാൻ എളുപ്പമുള്ള കോംപാക്റ്റ് ഡിസൈൻ.
-
ഒക്ടാ-കോർ പ്രോസസർ, വൈ-ഫൈ 6 പിന്തുണ.
കുട്ടികൾക്കായുള്ള ടാബ്‌ലെറ്റിന്റെ സവിശേഷതകൾ
-
ആക്സസറികളും ഡിസൈനും: 8.7 ഇഞ്ച്, 11 ഇഞ്ച് എന്നിങ്ങനെ രണ്ട് വലിപ്പങ്ങളിൽ ഈ ടാബ്‌ലെറ്റുകൾ ലഭ്യമാണ്. ടാബ്‌ലെറ്റിനൊപ്പം ഒരു പ്രൊട്ടക്റ്റീവ് കെയ്‌സും ഒരു വർഷത്തെ ആമസോൺ കിഡ്‌സ് പ്ലസ് (Amazon Kids Plus) സബ്‌സ്‌ക്രിപ്ഷനും ഉൾപ്പെടുന്നു.
-
പ്രായത്തിനനുസരിച്ചുള്ള പതിപ്പുകൾ: മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി ആകർഷകമായ ഡിസൈനുകളോട് കൂടിയ സോഫ്റ്റ് ബമ്പർ കെയ്‌സുകളും, ആറ് വയസ്സിന് മുകളിലുള്ളവർക്കായി ബിൽറ്റ്-ഇൻ കിക്ക്‌സ്റ്റാൻഡുകളോട് കൂടിയ സ്ലിം ഹാർഡ് കെയ്‌സുകളുമാണ് നൽകുന്നത്.
-
സ്റ്റോറിബിൽഡർ: കുട്ടികൾക്ക് അവരുടെ സ്വന്തം ശബ്ദം ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങളുള്ള കഥകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പുതിയ സോഫ്റ്റ്‌വെയർ ഫീച്ചറാണിത്.
-
രക്ഷകർത്താക്കൾക്കുള്ള ഡാഷ്‌ബോർഡ്: കുട്ടികൾ ടാബ്‌ലെറ്റിൽ എന്താണ് ചെയ്യുന്നത്, അവർ എന്താണ് പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് പ്രതിവാര റിപ്പോർട്ടുകൾ ലഭിക്കുന്നതിനായി ഡാഷ്‌ബോർഡ് നവീകരിച്ചിട്ടുണ്ട്.
ആമസോൺ അലക്സ ടാബ്‌ലെറ്റുകളുടെ വില എത്രയാണ്
Amazon Alexa Tablet 12 Pro:
- 8GB റാം + 128GB സ്റ്റോറേജ് (ഗ്രാഫൈറ്റ്): $499.99 (ഏകദേശം 48,302 രൂപ).
- നാനോമാറ്റ് ഡിസ്‌പ്ലേ പതിപ്പ്: $549.99 (ഏകദേശം 53,133 രൂപ) മുതൽ ആരംഭിക്കുന്നു.
Amazon Alexa Tablet 11:
-
8GB റാം + 64GB സ്റ്റോറേജ്: $329.99 (ഏകദേശം 31,879 രൂപ) മുതൽ ആരംഭിക്കുന്നു.
Amazon Alexa Tablet 8:
-
4GB റാം + 64GB സ്റ്റോറേജ്: $229.99 (ഏകദേശം 22,218 രൂപ) മുതൽ ആരംഭിക്കുന്നു.
കൂടാതെ, ടാബ്‌ലെറ്റുകൾക്കൊപ്പം ഉപയോഗിക്കാവുന്ന ആക്സസറികളുടെ വിലയും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്:
-
പ്രോ കീബോർഡ്: $149.99 (ഏകദേശം 14,492 രൂപ).
-
പ്രോ പെൻ : $89.99 (ഏകദേശം 8,694 രൂപ).
ഇന്ത്യയിലെ വിലയോ ലഭ്യതയോ സംബന്ധിച്ച വിവരങ്ങൾ ആമസോൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Content Highlights: Amazon has launched its first-ever Android tablet series—featuring the Alexa Tablet 12 Pro, 11, and 8 models—equipped with Google Play Store support, AI-driven Alexa Plus features, and a dedicated 20-hour reading mode.
Published: 09 Oct 2026, 02:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented