ഓപ്പൺ എഐയുടെ ഏറ്റവും പുതിയ എഐ മോഡലായ ജിപിടി-6 ആഗോളതലത്തിൽ അവതരിപ്പിച്ചു. ടെക്സ്റ്റിന് പുറമെ ചാർട്ടുകൾ, ഗ്രാഫിക്‌സ്, ഫോമുകൾ, ബട്ടണുകൾ തുടങ്ങിയ വിഷ്വൽ, ഇന്ററാക്ടീവ് ഘടകങ്ങൾ സംഭാഷണത്തിൽ ഉൾപ്പെടുത്താൻ കഴിവുള്ള ഇന്റലിജന്റ് യുഐ ആണ് ഇതിന്റെ മുഖ്യസവിശേഷത. തുടക്കത്തിൽ പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് ഉപയോക്താക്കൾക്കാണ് ലഭ്യമാക്കിയത്. സൗജന്യ ഉപയോക്താക്കൾക്കും ഗോ ഉപയോക്താക്കൾക്കും വ്യാഴാഴ്ചയോടെ ലഭ്യമാകും.
കേവലം ടെക്സ്റ്റ് മറുപടികൾക്കപ്പുറത്ത് ചാർട്ടുകളും ഗ്രാഫിക്സും മറ്റും ഉൾപ്പെടുത്തി ദൃശ്യപരമായി അവതരിപ്പിക്കുന്നത് വഴി ഉപയോക്താക്കൾക്ക് സങ്കീർണമായ വിഷയങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാനും ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കാനും സാധിക്കും.
വേഗത്തിൽ മറുപടികൾ തരുമെന്നതാണ് ജിപിടി-6 ന്റെ മറ്റൊരു സവിശേഷത. ഒരു ചോദ്യത്തിന് മറുപടി നൽകാൻ അതിനെ കുറിച്ച് പൂർണമായി ചിന്തിച്ചു തീരുന്നത് വരെ കാത്തിരിക്കാതെ, ചിന്തിക്കുന്നതിനിടയിൽ തന്നെ മറുപടികൾ നൽകാനും ടൂളുകൾ ഉപയോഗിക്കാനും ജിപിടി-6 ന് സാധിക്കും.
മെച്ചപ്പെട്ട ഗവേഷണ ശേഷി: വെബ് സെർച്ച് ചെയ്യുമ്പോഴും വിവരങ്ങൾ കണ്ടെത്തുമ്പോഴും പഴയ മോഡലുകളെ അപേക്ഷിച്ച് വേഗത്തിൽ പ്രതികരിക്കാൻ ഇതിന് കഴിയും.
സുരക്ഷാ ക്രമീകരണങ്ങൾ: സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും സൈബർ ആക്രമണങ്ങൾ, മറ്റു ഭീഷണികൾ എന്നിവയിൽനിന്നുള്ള സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും ജിപിടി6-ൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇന്ററാക്ടീവ് ടൂളുകൾ: കാൽക്കുലേറ്ററുകൾ, ബിൽ സ്പ്ലിറ്ററുകൾ, ഗെയിമുകൾ തുടങ്ങിയവ സംഭാഷണത്തിനിടയിൽതന്നെ സൃഷ്ടിക്കാൻ ഈ മോഡലിന് സാധിക്കും.
Content Highlights: GPT-6, the latest AI model from OpenAI, integrates intelligent UI features like charts, graphics, and interactive elements into conversations, initially available to Plus, Pro, Business, and Enterprise users, with broader access following soon. It enhances user understanding and communication by visually presenting complex topics and offers rapid responses, utilizing tools even while processing queries. Improved research capabilities and enhanced security measures are included, with features to counter cyber threats and create interactive tools like calculators and games during conversations.
Published: 08 Oct 2026, 12:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented