അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച 'സൂപ്പർ ഇന്റലിജൻസ് ഫോഴ്സ്' നേതാക്കൾ 15-ന്‌ (വ്യാഴാഴ്ച) യോഗം ചേരുമെന്ന് ടാസ്ക് ഫോഴ്സ് വൈസ് ചെയർ സ്കോട്ട് കൂപ്പർ അറിയിച്ചു. നിർമിത ബുദ്ധി(എഐ)യുമായി ബന്ധപ്പെട്ട ആശങ്കകളിൽ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് യോഗം.

To advertise here,

യോഗത്തിന് ശേഷം അടുത്ത ആഴ്ചയോടെ മുഴുവൻ കമ്മിറ്റിയും ഒത്തുചേരുമെന്നും ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന ഒരു ചാർട്ടർ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ സാധ്യതകളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടത്തിന്റെ സമീപനം രൂപപ്പെടുത്താൻ ടാസ്‌ക് ഫോഴ്‌സ് സഹായിക്കും.

എന്താണ് സൂപ്പർ ഇന്റലിജൻസ് ഫോഴ്സ് ?

എഐ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തിൽ എഐ വികസനത്തിന് കടുത്ത നിയന്ത്രണം വേണമെന്നും എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്നുമുള്ള ആവശ്യം ശക്തമായതോടെയാണ് എഐ ടാസ്ക് ഫോഴ്സ് എന്ന ആശയം ട്രംപ് പ്രഖ്യാപിക്കുന്നത്. എഐ വികസനവേഗം കുറയ്ക്കുന്നത് സാങ്കേതിക വിദ്യയിൽ യുഎസ് പിന്നോട്ട് പോവുന്നതിനിടാക്കുമെന്നും അതിന് പകരം എഐ സംബന്ധിച്ച വെല്ലുവിളികളെ അഭിമുഖീകരിക്കാനും നിയന്ത്രണ നടപടികൾ ഏകോപിപ്പിക്കാനുമെല്ലാം ഒരു ഭരണകൂട സംവിധാനം രൂപീകരിക്കുകയാണ് വേണ്ടെതെന്നും ട്രംപ് പ്രഖ്യാപിച്ചു.

സെപ്റ്റംബർ 27-ന് യുഎസിലെ മുൻനിര എഐ കമ്പനി മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ഒക്ടോബർ നാലിനാണ് യു.എസ്. 'സൂപ്പർ ഇന്റലിജൻസ് ഫോഴ്സ്' (Super Intelligence Force - SIF) ഔദ്യോഗികമായി രൂപീകരിച്ചത്. നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജേ ക്ലെയ്റ്റന്റെ നേതൃത്വത്തിലാണ് ഈ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. സ്കോട്ട് കുപോർ, എമിൽ മൈക്കൽ, ആൻഡ്രൂ ഫെർഗൂസൻ എന്നിവരാണ് വൈസ് ചെയർമാൻമാർ. കൂടാതെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രമുഖ കാബിനറ്റ് സെക്രട്ടറിമാർ തുടങ്ങിയവരും ഈ സമിതിയുടെ പ്രധാന അംഗങ്ങളാണ്.