കൊച്ചി: കേരളം ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പായ ‘ഐറോവ്’ (Eyerove) ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ടിക് സംവിധാനം കൈമാറി. ‘ഐറോവ് ട്രൗട്ട്’ (Eyerove Trout) എന്നാണ് ഇതിന്റെ പേര്. രാജ്യത്ത് ആദ്യമായി സൈനിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി രൂപകല്പന ചെയ്ത് നിർമിച്ച രണ്ട് ട്രൗട്ട് റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ സംവിധാനങ്ങളാണ് പ്രാഥമികഘട്ടത്തിൽ സേനയ്ക്ക് ലഭ്യമാക്കിയത്.
നൂതന അണ്ടർവാട്ടർ റോബോട്ടിക് സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പാണ് ഈ നേട്ടം. നാവികസേന നൽകിയ അഞ്ച് ട്രൗട്ടുകൾക്കുള്ള ഓർഡറിന്റെ ഭാഗമാണ് ഈ കൈമാറ്റം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇനവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (ഐഡെക്സ്) പദ്ധതിയിലൂടെയാണ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. സായുധ സേനകൾക്കായി തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഐഡെക്സ് ഡിസ്ക് 7 സ്പ്രിന്റ് ചലഞ്ചിന്റെ ഭാഗമാണിത്. വെള്ളത്തിനടിയിലെ പരിശോധന, നിരീക്ഷണം, തിരച്ചിൽ, രക്ഷപ്പെടുത്തൽ, വസ്തുക്കൾ കണ്ടെത്തൽ, റോബോട്ടിക് നിയന്ത്രണം തുടങ്ങിയ നിർണായക ദൗത്യങ്ങൾ കൃത്യതയോടെ നിർവഹിക്കാൻ ശേഷിയുള്ളതാണ് ഐറോവ് ട്രൗട്ടെന്ന് ഐറോവ് സി.ഇ.ഒ.യും സഹസ്ഥാപകനുമായ ജോൺസ് ടി. മത്തായി പറഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐറോവ്, അണ്ടർവാട്ടർ ഡ്രോണുകൾ, ആളില്ലാ ബോട്ടുകൾ, ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളുകൾ, എ.ഐ. അധിഷ്ഠിത വിശകലന സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്.
Content Highlights: Kochi-based deep-tech startup IROV has delivered its first batch of indigenous military-grade underwater robotic systems, named 'IROV Trout', to the Indian Navy under the iDEX initiative.
Published: 08 Oct 2026, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented