റാഞ്ചി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ സോഷ്യല്‍ മീഡിയിയല്‍ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളു. മകള്‍ സിവ ധോനിയോടൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും ഇടയ്‌ക്കെപ്പോഴെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും. എന്നാല്‍ ഇതിന് വിപരീതമാണ് ധോനിയുടെ ഭാര്യ സാക്ഷി. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള എല്ലാ നിമിഷങ്ങളും സാക്ഷി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. 

To advertise here,

അതില്‍ പിറന്നാളാഘോഷത്തിന്റേയും യാത്രയിലെ നിമിഷങ്ങളുടേയും വിവാഹാഘോഷങ്ങളുടേയും ചിത്രങ്ങളുണ്ടാകും. ധോനിയോടൊപ്പമുള്ള ചിത്രങ്ങളും സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാണാം. ഇങ്ങനെ സാക്ഷിയെടുത്ത ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാണ്.

Read More: 4000 ക്ലബ്ബിലെത്തി രാഹുല്‍; മറ്റു പേസ് ബൗളര്‍മാര്‍ക്കില്ലാത്ത നേട്ടവുമായി ബുംറ

സുഹൃത്തുക്കളോടൊപ്പമുള്ള ഒരു യാത്രയ്ക്കിടെ എടുത്തതാണ് ഈ വീഡിയോ. സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടാനാണ് തന്റെ വീഡിയോ എടുക്കുന്നതെന്ന് സുഹൃത്തിനോട് ധോനി പറയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ എടുക്കേണ്ടെന്ന് പറഞ്ഞിട്ടും സാക്ഷി സമ്മതിക്കാതിരുന്നതോടെയാണ് ധോനി ഇങ്ങനെ പ്രതികരിച്ചത്. 

ഇതിന് സാക്ഷി പറയുന്ന മറുപടിയും വീഡിയോയിലുണ്ട്. ആരാധകര്‍ക്ക് എപ്പോഴും താങ്കളെ കാണണമെന്നും അവര്‍ എപ്പോഴും ധോനി എവിടെ? ഞങ്ങളുടെ തല എവിടെ എന്നു ചോദിക്കാറുണ്ടെന്നും അതിനാണ് ഈ വീഡിയോ എടുക്കുന്നത് എന്നുമായിരുന്നു സാക്ഷിയുടെ മറുപടി. 'നിങ്ങളുടെ ആരാധകര്‍ക്ക് എന്നേയും ഇഷ്ടമല്ലേ? ഞാന്‍ നിങ്ങളുടെ പകുതിയല്ലേ..'എന്നും സാക്ഷി സ്‌നേഹത്തോടെ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

 

Content Highlights: Sakshi responds after husband MS Dhoni trolls her