നഗോയ: വനിതകളുടെ 400മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ മൂന്നാമതെത്തിയത്. യുഎഇയുടെ മറിയം കരീം സ്വർണവും കസാക്കിസ്ഥാന്റെ അദെലിന സെംസ് വെള്ളിയും നേടി.
54.31 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മറിയം ഒന്നാമതെത്തിയത്. കസാക്കിസ്ഥാൻ താരം 54.58 സെക്കൻഡുകളിൽ ഫിനിഷിങ് ലൈൻ തൊട്ടു. മലയാളിതാരം അനു രാഘവൻ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ തമിഴരശൻ സന്തോഷ് കുമാർ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.
ഈ പ്രകടനത്തോടെ ദേശീയ റെക്കോഡ് കുറിക്കാനും വിത്യയ്ക്കായി. മലയാളി താരം പി.ടി. ഉഷയുടെ 42 വർഷം മുൻപുള്ള റെക്കോഡാണ് വിത്യ മറികടന്നത്. 400 മീറ്റർ ഹർഡിൽസിൽ 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി.ഉഷ കുറിച്ച സമയമാണ് വിത്യ മറികടന്നത്. 55.42 സെക്കൻഡാണ് പി.ടി ഉഷ കുറിച്ച സമയം. നാഗോയയിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ വെങ്കലം നേടി കൊണ്ടാണ് വിത്യ റെക്കോർഡ് തകർത്തത്. വിത്യ 54.75 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടു.
Content Highlights: Vithya Ramraj won the bronze medal in the women's 400m hurdles
Published: 28 Sept 2026, 04:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented