മൊഹാലി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. മൊഹാലിയിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരെ എട്ട് ഗോളിനാണ് ഇന്ത്യ ദക്ഷിണ കൊറിയയെ തകർത്തത്. വ്യാഴാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ജപ്പാനെ നേരിടും.
ഇന്ത്യക്കായി ദിൽപ്രീത് സിങ്ങും ശിലാനന്ദ് ലക്രയും ഇരട്ടഗോൾ കണ്ടെത്തി. ഹർമൻപ്രീത് സിങ്, സുഖ്ജീത് സിങ്, അംഗദ് സിങ്, വിവേക് പ്രസാദ് എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ ക്വാർട്ടറിൽ ഇന്ത്യയും ദക്ഷിണ കൊറിയയും 1-1ന് ഒപ്പമായിരുന്നു. എന്നാൽ പിന്നീടുള്ള ക്വാർട്ടറുകൾ ഇന്ത്യ ഗോളുകൾ കൊണ്ട് നിറയ്ക്കുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് ടൂർണമെന്റിലെ പത്താം ഗോളാണ് നേടിയത്.
Content Highlights: India defeated South Korea 8-1 in the semi-final, Dilpreet Singh and Shilanand Lakra scored two goals each, Captain Harmanpreet Singh scored his tenth goal of the tournament, India will face Japan in the final on Thursday
Published: 04 Nov 2026, 09:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented