നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ മികച്ച പ്രകടനത്തോടെ ചരിത്രം കുറിച്ച് വിത്യ രാംരാജ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. മലയാളിതാരം പി.ടി. ഉഷയുടെ 42 വർഷം മുൻപുള്ള റെക്കോഡാണ് വിത്യ മറികടന്നത്.
400 മീറ്റർ ഹർഡിൽസിൽ 1984 ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി.ഉഷ കുറിച്ച സമയമാണ് വിത്യ മറികടന്നത്. 55.42 സെക്കൻഡാണ് പി.ടി ഉഷ കുറിച്ച സമയം. നാഗോയയിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ വെങ്കലം നേടി കൊണ്ടാണ് വിത്യ റെക്കോർഡ് തകർത്തത്. വിത്യ 54.75 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടു.
2023 ഹാങ്ചൗവിലെ ഏഷ്യൻ ഗെയിംസിൽ വിത്യ പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്സിലാണ് 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്തത്. ഇക്കുറി അത് മറികടക്കാൻ വിത്യയ്ക്കായി.
Content Highlights: Vithya Ramraj broke PT Usha's long-standing 400m hurdles national record
Published: 28 Sept 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented