ന്യൂഡൽഹി: ജപ്പാനിലെ ഐച്ചി നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡലുകൾ കരസ്ഥമാക്കിയ കായികതാരങ്ങളെ ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ 15-ന് ഔദ്യോഗിക വസതിയിൽ വെച്ചാണ് ചടങ്ങ്. വൈകുന്നേരം 4:30-ന് നടക്കുന്ന ചടങ്ങിൽ വിവിധ കായിക ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയ കായികതാരങ്ങൾ പങ്കെടുക്കും. അന്താരാഷ്ട്ര കായിക വേദിയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങളെ ആഘോഷിക്കാനും താരങ്ങളുടെ മികച്ച പ്രകടനങ്ങളെ അംഗീകരിക്കാനുമാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്.
2026 ഏഷ്യൻ ഗെയിംസിൽ 21 സ്വർണം ഉൾപ്പെടെ ആകെ 85 മെഡലുകൾ നേടി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മത്സരങ്ങളുടെ ആദ്യ ഘട്ടത്തിൽ എട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ, പിന്നീട് നടത്തിയ ശക്തമായ മുന്നേറ്റത്തിലൂടെയാണ് ഹാങ്ചൗവിലെ മുൻ പതിപ്പിലെ നേട്ടം നിലനിർത്തി നാലാം സ്ഥാനത്തേക്ക് ഉയർന്നത്.
അമ്പെയ്ത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ഗുസ്തിയിൽ രണ്ടു സ്വർണവും രണ്ടു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ആകെ ആറ് മെഡലുകൾ ഇന്ത്യ സ്വന്തമാക്കി. ബോക്‌സിങ്ങിൽ മൂന്ന് സ്വർണവും മൂന്ന് വെങ്കലവും അടക്കം ആറ് മെഡലുകൾ ലഭിച്ചു. ലവ്ലിന ബോർഗോഹെയ്ൻ, പർവീൺ ഹൂഡ, അങ്കുഷ് പംഗൽ എന്നിവർ സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസ് ബോക്‌സിങ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്വർണമെഡൽ നേട്ടമായി ഇത് മാറി.
പുരുഷ-വനിതാ ഹോക്കി ടീമുകൾ സ്വർണം നേടിയപ്പോൾ, ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും പാകിസ്താനെ തോൽപ്പിച്ച് പുരുഷ ക്രിക്കറ്റ് ടീമും ചാമ്പ്യൻപട്ടം നിലനിർത്തി. അത്ലറ്റിക്സിൽ ഒരു സ്വർണവും ഒമ്പത് വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 24 മെഡലുകൾ നേടി. 10,000 മീറ്ററിലും 1,500 മീറ്ററിലും വെള്ളിയും 5,000 മീറ്ററിൽ വെങ്കലവും നേടി ഗുൽവീർ സിങ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഷൂട്ടിങ്ങിൽ മൂന്ന് സ്വർണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 15 മെഡലുകൾ ലഭിച്ചു.
Content Highlights: Prime Minister Narendra Modi will host the 2026 Asian Games medalists on October 15., The felicitation ceremony will take place at the Prime Minister's official residence at 4:30 PM., India finished 4th in the 2026 Asian Games with 85 medals, including 21 gold., Outstanding performances across archery, wrestling, boxing, hockey, cricket, athletics, and shooting are being honored.
Published: 12 Oct 2026, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented