നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ. അവസാന മിനിറ്റിലെ ഗോളിലായിരുന്നു ഇന്ത്യയുടെ വിജയം. ദക്ഷിണ കൊറിയയും മലേഷ്യയും തമ്മിലുള്ള സെമി ഫൈനലിലെ വിജയികളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

To advertise here,

ഇന്ത്യക്കായി ഹർമൻപ്രീത് ഇരട്ട ഗോൾ നേടിയപ്പോൾ സുഖ്ജീത് സിങ്ങും അഭിഷേകും ഗോളുകൾ കണ്ടെത്തി. മത്സരം തുടങ്ങി 30-ാം മിനിറ്റ് വരെ ഇന്ത്യ മൂന്ന് ഗോളിന് മുന്നിലായിരുന്നു. അഞ്ചാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് ലക്ഷ്യം കണ്ടു. 13-ാം മിനിറ്റിൽ ഹർമൻപ്രീതിന്റെ രണ്ടാം ഗോളും വന്നു. 23-ാം മിനിറ്റിൽ സുഖ്ജീത് സിങ്ങ് ഫീൽഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് മൂന്നാക്കി ഉയർത്തി.

എന്നാൽ 30-ാം മിനിറ്റിൽ പാകിസ്താൻ ആദ്യ ഗോൾ തിരിച്ചടിച്ചു. അബു മഹ്‌മൂദായിരുന്നു ലക്ഷ്യം കണ്ടത്. 45-ാം മിനിറ്റിൽ ഹനാൻ ഷായും നാല് മിനിറ്റിന് ശേഷം വഹീദ് റാണയും ഗോൾ കണ്ടെത്തി. ഇതോടെ മത്സരം 3-3 എന്ന നിലയിലായി. ഒടുവിൽ അവസാന മിനിറ്റിൽ അഭിഷേകിന്റെ ഗോളിലൂടെ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു.